മൂല്യബോധവും ക്രിയാത്മക ജീവിതവും:
ടാഗോർ ഫൗണ്ടേഷൻ
കോൺക്ലെവിന് കോഴിക്കോട്ട് ഉജ്ജ്വല തുടക്കം
കോഴിക്കോട് :പുതിയ നാടിനായ് പുതിയ ലോകത്തിനായ്, ആരോഗ്യകരവും ക്രിയാത്മകവുമായ ജീവിതം നയിക്കാൻ ഓരോ വ്യക്തിയെയും സജ്ജമാക്കാൻ, പ്രത്യേകിച്ച് മൂല്യ ബോധവും മൂല്യ ശോഷണം സംഭവിച്ചു കൊണ്ടിരിക്കുന്ന യുവതയെ തിരിച്ചു പിടിക്കാൻ ഗാന്ധിഫൗണ്ടേഷൻ കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച കോൺക്ലെവ് ടുമാറോ ഡോ എം പി അബ്ദുസമദ് സമദാനി എം പി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനം നൽകിയ കെ പി സുധീര, എം പി രമേഷ്,സി എ സലീം, ഡോ എം എ കബീർ,പി കെ സുനിൽ കുമാർ, ശങ്കർ ഉദയൻ, ബാലൻ അമ്പാടി, ഡോ കെ എസ് ചന്ദ്രകാന്ത് എന്നിവർക്ക് ടാഗോർ പുരസ്‌കാരങ്ങൾ അദ്ദേഹം വിതരണം ചെയ്തു.അഹമ്മദ് ദേവർകോവിൽ എം എൽ എ പൊന്നാട അണിയിച്ചു.ഗോപിനാഥ് മുതുകാട് മുഖ്യപ്രഭാഷണം നടത്തി. എഴുത്തുകാരനും കോളമിസ്റ്റുമായ നെല്ലിയോട്ട് ബഷീർ അധ്യക്ഷനായിരുന്നു.മ ലയാള മനോരമ ചീഫ് അനിൽ രാധാകൃഷ്ണൻ, എ സി വി ചീഫ് എക്സിക്യൂട്ടീവ് പി അനിൽ,ഡോ പി സതീഷ്,പ്രൊഫസർ ചാർളി, ലിസ സൂചിതൻ, കെ റഹിയാന ബീഗം,ടി എം സലീം എന്നിവർ പ്രസംഗിച്ചു.സിനിമാ പിന്നണി ഗായകൻ കോഴിക്കോട് സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ഓർക്കേസ്ട്രയും അരങ്ങേറി.
Tags:
Kozhikode News