കരവാരം പഞ്ചായത്തിന് അഭിമാനം; അറബ് പദ്യം ചൊല്ലലിൽ ഷഹീദയ്ക്ക് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം
കരവാരം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ്. മോഡൽ ജി.ആർ.സി.യുടെ കീഴിൽ പ്രവർത്തിക്കുന്ന സർഗ്ഗ ശ്രീ അംഗം ശ്രീമതി ഷഹീദ അരങ്ങ് 2025 ലെ അറബ് പദ്യം ചൊല്ലൽ മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി പഞ്ചായത്തിന് അഭിമാനമായി.
തിരുവനന്തപുരം ജില്ലയിലെ ആലംകോട് കാവ്നട സ്വദേശിയായ ഷഹീദ, കരവാരം പഞ്ചായത്തിലെ സർഗ്ഗ ശ്രീ ഗ്രൂപ്പിലെ സജീവ അംഗമാണ്. കോട്ടയത്ത് വെച്ച് നടക്കുന്ന അരങ്ങിന്റെ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ തയ്യാറെടുക്കുകയാണ് ഈ പ്രതിഭാധനയായ വീട്ടമ്മ.
Tags:
Kerala News