പെരുമണ്ണ : കഴിഞ്ഞ അധ്യയന വർഷത്തെ എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ഇയ്യക്കാട്ടിൽ ശാഖ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി അനുമോദിച്ചു.
കമ്മിറ്റിയുടെ സ്നേഹോപഹാരം കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻ്റ് ഐ.സൽമാൻ വിതരണം ചെയ്തു. ചടങ്ങിൽ വാർഡ് ലീഗ് ജനറൽ സെക്രട്ടറി കെ. യഹ്‌യ,ശാഖ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഐ.ലുഖ്മാൻ,കെ.വാഹിദ്,എൻ.ലബീബ്,കെ. നസറുദ്ദീൻ സംബന്ധിച്ചു.