കെ.എൻ.എം മുജാഹിദ് സമ്മേളനം മെയ്25ന് കിണാശ്ശേരിയിൽ
![]() |
കെ.എൻ.എം മങ്കാവ് മണ്ഡലം മുജാഹിദ് സമ്മേളനത്തിന്റെ പന്തൽ കാൽ നാട്ടൽ കർമ്മം പ്രസിഡന്റ് സി.സെയ്തുട്ടി നിർവ്വഹിക്കുന്നു. |
കിണാശ്ശേരി: 'നവോത്ഥാനം പ്രവാചക മാതൃക' എന്ന ശീർഷകത്തിൽ കെ.എൻ.എം മങ്കാവ് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മുജാഹിദ് സമ്മേളനം മെയ് 25ന് കിണാശ്ശേരിയിൽ വെച്ച് നടക്കും. സമ്മേളന പന്തലിന്റെ കാൽ നാട്ടൽ കർമ്മം മണ്ഡലം പ്രസിഡന്റ് സി.സെയ്തുട്ടി നിർവ്വഹിച്ചു. വി.അഷ്റഫ് ബാബു,ഫൈസൽ ഒളവണ്ണ,സക്കീർ പൊക്കുന്ന്,അബ്ദുസ്സലാം,പ്രൊഫ.ബഷീർ കിണാശ്ശേരി,അസ്‌ലം എം.ജി നഗർ,അഫ്‌സൽ പട്ടേൽത്താഴം തുടങ്ങിയവർ സന്നിഹതരായിരുന്നു. സമ്മേളനത്തോടനുബന്ധിച്ച് മെയ് 24 ശനിയാഴ്ച ലഹരി വിരുദ്ധ എക്സിബിഷനും സമ്മേളന നഗരിയിൽ വെച്ച് നടക്കും. മുഴുവൻ ജനങ്ങളിലേക്കും സന്ദേശമെത്തിക്കുന്നതിനായി ഗൃഹ സന്ദർശ, വ്യക്തി സമ്പർക്ക പിരിപാടികളും വരും ദിനങ്ങളിലായി നടക്കും. സമ്മേളനത്തിൽ വിവിധ സെഷനുകളിലായി പ്രതിനിധി സമ്മേളനം, വനിത സമ്മേളനം, യുവജന സമ്മേളനം, വിദ്യാർത്ഥി സമ്മേളനം, സമാപന സമ്മേളനം എന്നിവ നടക്കും. അഹമ്മദ് ദേവർകോവിൽ എം.എൽ.എ, ടി.പി അബ്ദുല്ലക്കോയ മദനി, എം.ടി അബ്ദുസ്സമദ് സുല്ലമി, എ. അസ്ഗറലി,സലാഹുദ്ദീൻ മദനി, ശരീഫ് മേലേതിൽ, കെ.വി അബ്ദുലത്തീഫ് മൗലവി,ഷമീമ ഇസ്‌ലാഹിയ്യ,ഷാഹിദ സുലൈമാൻ തുടങ്ങിയവർ വിവിധ സെഷനുകളിലായി പ്രസംഗിക്കും.
Tags:
Perumanna News