Trending

മെയ് മാസത്തെ റേഷൻ അനിശ്ചിതത്വത്തിൽ

മെയ് മാസത്തെ റേഷൻ അനിശ്ചിതത്വത്തിൽ

മെയ് മാസത്തെ റേഷൻ പല റേഷൻ കടയിലും 31-ാം തിയ്യതി വൈകീട്ട് പോലും സ്റ്റോക്കെത്തിയിട്ടില്ല. റേഷൻ ലഭിക്കാത്ത ഉപഭോക്താക്കളും ഈ മാസത്തെ റേഷൻ ഇനിയെന്ന് ലഭിക്കുമെന്ന ആശങ്കയിലാണ്. ഇത്തരം ആശംങ്കകൾ അകറ്റേണ്ട ഭക്ഷ്യ വകുപ്പ് അധികാരികളും ഇന്ന് ഉച്ച വരേ മൗനത്തിലാണ്.

മെയ് മാസം 23-ാം തിയ്യതിയാണ് കരാറുകാരുടെ സമരം കുടിശ്ശിക തുകയിൽ50 കോടി രൂപ ധനകാര്യ വകുപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.


  എല്ലാ റേഷൻ കടകളിലും ഒരു മാസത്തെ റേഷൻ സാധനങ്ങൾ സ്റ്റോക്കുണ്ടെന്ന് മേന്മ പറഞ്ഞു ഭക്ഷ്യമന്ത്രി സമരം അവസാനിപ്പിക്കാൻ ഈ മാസം വകുതിയും കഴിഞ്ഞിട്ടുപോലും ഒരു നടപടിയും സ്വീകരിച്ചില്ല.സാധാരണ ജനങ്ങളെ ഏറ്റവുംമധികം ബാധിക്കുന്ന റേഷൻ സംവിധാനങ്ങൾക്ക് 
 ധനകാര്യ വകുപ്പ് അർഹമായ പ്രയോർട്ടി നൽകാത്തത്കൊണ്ടും റേഷൻ വിതരണം ഏതാനും മാസങ്ങളായി താളംതെറ്റിയാണ് നടക്കുന്നത്.
സമരം അവസാനിച്ചു ഒരാഴ്ച പിന്നിട്ടെങ്കിലും 31 -ാം തിയ്യതി വൈകീട്ടു പോലും റേഷൻ കടകളിൽ അരിയും മറ്റു ഭക്ഷ്യധാന്യങ്ങളും എത്തുന്നതും പ്രതീക്ഷിച്ചു ഉപഭോക്താക്കളും കാത്തിരിപ്പാണ്. ശക്തമായ മഴയും കാറ്റും, വെള്ളപൊക്കവും   ഭക്ഷ്യധാന്യങ്ങളും വിതരണവും നടത്തുന്നതിന്ന് കാലതാമസം നേരിടുകയും ചെയ്തു. 
റേഷൻ സാധനങ്ങൾ മുഴുവൻ കടയിൽ സ്റ്റോക്കില്ലങ്കിലും പല ഉഭോക്താക്കളും സ്റ്റോക്കുള്ള ഗോതമ്പോ , ആട്ടയോ വാങ്ങിയവരും ഉണ്ട്. ഭക്ഷ്യ വകുപ്പിൻ്റെ സൈറ്റിൽ പരിശോധിച്ചാൽ ഇവരും ഈ മാസം റേഷൻ വാങ്ങിയവരായാണ് കാണുക. ഇത്തരത്തിൽ മേന്മ നിറഞ്ഞ   അവകാശവാദങ്ങൾ ഉയർത്തുന്നതിലുപരി എല്ലാവർക്കും  പൂർണ്ണമായും റേഷൻ ലഭിക്കാനുള്ള നടപടികളാണ് ഉണ്ടാക്കേണ്ടത്.
എല്ലാ മാസവും റേഷൻ സാധനങ്ങൾ പൂർണ്ണമായും കടകളിൽ എത്തിച്ച ശേഷം ഒരാഴ്ചയെങ്കിലു റേഷൻ കാർഡുടമകൾക്ക് റേഷൻ ഭക്ഷ്യധാന്യങ്ങൾ വാങ്ങാനുള്ള സൗകര്യങ്ങൊരുക്കുകയും ഈ മാസത്തെ റേഷൻ 10-ാം തിയ്യതി വരേയെങ്കിലുംനീട്ടി നൽകുകയും, കൂടുതൽ ഭക്ഷ്യധാന്യങ്ങൾ സ്റ്റോക്ക് ചെയ്യാൻ സൗകര്യമുള്ള കടകളിൽ ആനുപാതികമായി സ്റ്റോക്ക് വർദ്ധിപ്പിച്ചു നൽകണമെന്നും ആൾ കേരളാ റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് അഡ്വ: ജോണീ നെല്ലൂർ, ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി എന്നിവർ ഭക്ഷ്യ സിവിൽ സപ്ലൈസ് അധികാരികളോട് ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post