Trending

മദ്രസകൾ പ്രസരിപ്പിക്കുന്നത് മാനവികതയുടെ സന്ദേശം. കെ എൻ എം

മദ്രസകൾ പ്രസരിപ്പിക്കുന്നത് മാനവികതയുടെ സന്ദേശം. കെ എൻ എം

കെ.എൻ.എം വിദ്യാഭ്യാസ ബോർഡ് സംസ്ഥാന തല മദ്റസ പ്രവേശനോത്സവതത്തിന്റെ ഉദ്ഘാടനം കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി നിർവ്വഹിക്കുന്നു.

കോഴിക്കോട് :
രാജ്യത്തെ മതപഠന കേന്ദ്രങ്ങളായ മദ്രസകൾ മാനവികതയുടെ സന്ദേശമാണ് പ്രസരിപ്പിക്കുന്നതെന്നും മദ്രസകൾ നിലകൊള്ളുന്നത് ഭീകരതക്കെതിരെയാണെന്നും കേരള നദ്‌വത്തുൽ മുജാഹിദീൻ (കെഎൻഎം) സംസ്ഥാന പ്രസിഡണ്ട് ടി പി അബ്ദുല്ലക്കോയ മദനി പ്രസ്താവിച്ചു.ബേപ്പൂർ അൽ മദ്രസത്തുൽ ഇസ് ലാമിയ്യ ക്യാമ്പസിൽ നടന്ന സംസ്ഥാന മദ്രസ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബേപ്പൂർ മുസ്ലിം അനാഥശാല പരിപാലന സംഘം സെക്രട്ടറി ഒ കെ ഷഹീദ് അധ്യക്ഷനായിരുന്നു.കെ എൻ എം വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എം ടി അബ്ദുസമദ് സുല്ലമി, കെ എൻ എം കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡണ്ട് സി മരക്കാരുട്ടി, സെക്രട്ടറി വളപ്പിൽ അബ്ദുസ്സലാം ,ബേപ്പൂർ മണ്ഡലം സെക്രട്ടറി കെ കെ മുഹമ്മദ് മാസ്റ്റർ, മണ്ഡലം വിദ്യാഭ്യാസ കൺവീനർ മൊയ്തീൻ കോയ മൗലവി, ഐഎസ്എം ജില്ലാ സമിതി അംഗം ജുനൈസ് നല്ലളം,എം എസ് എം ജില്ലാ സെക്രട്ടറി ശമൽ പൊക്കുന്ന് ,ബേപ്പൂർ കോംപ്ലക്സ് സെക്രട്ടറി സബിത ടീച്ചർ ,കെ എൻ എം കോഴിക്കോട് സൗത്ത് ജില്ലാ വിദ്യാഭ്യാസ കൺവീനർ ശബീർ കൊടിയത്തൂർ,കെ എം ബേപ്പൂർ ശാഖ സെക്രട്ടറി ബി കുഞ്ഞാമുക്കോയ എന്നിവർ സംസാരിച്ചു. എട്ടാം ക്ലാസിലെ പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെ പ്രകാശനം ടി പി അബ്ദുല്ലക്കോയ മദനി നിർവഹിച്ചു. ജില്ല ട്രഷറർ വി.കെ ബാവ പുസ്തകങ്ങൾ ഏറ്റുവാങ്ങി.കെ എൻ എം വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ടി അബ്ദുൽ അസീസ് സുല്ലമി പുസ്തക പരിചയം നടത്തി. സലീൽ താനാളൂർ കുട്ടികളുമായി സംവദിച്ചു. ശേഷം വിദ്യാർത്ഥികളുടെ സർഗ വിരുന്നും ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post