അഷ്‌റഫ് കോഴിക്കോടിന്റെ 14 മണിക്കൂർ 155 റഫി ഗാനങ്ങൾ: നാഷ്ണൽ റെക്കോർഡ് പ്രോഗ്രാം; ബ്രോഷർ പ്രകാശനം കോഴിക്കോട്ട് നടന്നു
കോഴിക്കോട്:
പ്രശസ്ത ഗായകൻ മുഹമ്മദ് റാഫിയുടെ അനശ്വര ഗാനങ്ങൾ 14 മണിക്കൂർ തുടർച്ചയായി ആലപിച്ച് നാഷ്ണൽ റെക്കോർഡ് സ്ഥാപിക്കാൻ ഒരുങ്ങുകയാണ് അഷ്‌റഫ് കോഴിക്കോട്. ഈ അതുല്യ സംഗീത പരിപാടിയുടെ ബ്രോഷർ പ്രകാശനം ഇന്നലെ (11/05/2025) കോഴിക്കോട്ട് വെച്ച് നടന്നു. ഇതിഹാസ ഗായകൻ മുഹമ്മദ് റാഫിയുടെ മകനും ഗായകനുമായ ഷാഹിദ് റാഫി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
അഷ്‌റഫ് കോഴിക്കോടിന്റെ ഈ സംരംഭം മുഹമ്മദ് റാഫിയോടുള്ള അദ്ദേഹത്തിന്റെ ആദരസൂചകമാണ്. 155 റാഫി ഗാനങ്ങൾ 14 മണിക്കൂർ കൊണ്ട് ആലപിച്ച് അദ്ദേഹം പുതിയൊരു നാഷ്ണൽ റെക്കോർഡ് സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ബ്രോഷർ പ്രകാശന ചടങ്ങിൽ നിരവധി സംഗീത പ്രേമികളും റാഫി ആരാധകരും പങ്കെടുത്തു.
ഷാഹിദ് റാഫി തന്റെ പിതാവിൻ്റെ ഗാനങ്ങൾ ഇത്രയും മനോഹരമായി അവതരിപ്പിക്കാൻ ഒരുങ്ങുന്ന അഷ്‌റഫ് കോഴിക്കോടിന് എല്ലാ ആശംസകളും നേർന്നു. ഈ പരിപാടി റാഫി സാഹിബിൻ്റെ ഓർമ്മകൾക്ക് ഒരു ഉത്തമ ആദരാഞ്ജലിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags:
Kozhikode News