മണന്തലക്കടവ് റോഡിൽ ദുരിതയാത്ര
മാവൂർ: അപകടക്കെണിയായി മണന്തലക്കടവ് റോഡിലെ ഗർത്തം. മാവൂർ അങ്ങാടിക്കു സമിപം സപ്ലൈകോ സൂപ്പർമാർക്കറ്റിന് മുന്നിലായാണ് റോഡ് തകർന്ന് വലിയ ഗർത്തം രൂപപ്പെട്ടത്. നേരത്തെ ജൽജീവൻ പദ്ധതിയുടെ പൈപ്പിടുന്നതിന് റോഡ് കുത്തിപ്പൊളിച്ചിരുന്നു. ഇത് മൂടി ടാർ ചെയ്തെങ്കിലും ശക്തമായ മഴയിൽ ടാറിങ്ങും സോളിങ്ങുമടക്കം ഒലിച്ചുപോകുകയായിരുന്നു. പൊളിഞ്ഞ ഭാഗം നവീകരിക്കുന്നതിന് ഇതുവരെ നടപടികളായിട്ടില്ല. പഞ്ചായത്ത് അധികൃതരും റോഡിനെ അവഗണിക്കുകയാണ്.
ശക്തമായ മഴയിൽ മാവൂർ അങ്ങാടിയിൽനിന്നുള്ള വെള്ളം റോഡിലൂടെ കുത്തിയൊഴുകു ന്നതാണ് റോഡ് തകരാൻ കാരണം. റോഡിൽ ഡ്രെയിനേജ് നിർമിച്ചെങ്കിലും നിർമാണത്തിലെ
അശാസ്ത്രീയത കാരണം അങ്ങാ ടിയിൽനിന്നുള്ള കുത്തൊഴുക്ക് റോഡിലൂടെ തന്നെയാണ്. ഈ ജലം ഡ്രെയിനേജിലേക്ക് ഒഴുകുന്നവിധം സംവിധാനിക്കാത്തതാ ണ് വിനയായത്. ബഡ്‌സ് സ്കൂൾ, കെ.എസ്.ഇ.ബി സെക്ഷൻ ഓഫി സ്, അംഗൻവാടി, ബാങ്കുകൾ,
Tags:
Mavoor News