Trending

യൂത്ത് ലീഗ് ദ്വിദിന ലീഡേഴ്സ് ക്യാമ്പിന് തുടക്കം കുറിച്ചു

യൂത്ത് ലീഗ് ദ്വിദിന ലീഡേഴ്സ്
ക്യാമ്പിന് തുടക്കം കുറിച്ചു


മാവൂർ: പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആറുമാസം നീണ്ടു നിൽക്കുന്ന 'ഉല' ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദ്വി ദിന ലീഡേഴ്സ് ക്യാമ്പിന് വയനാട് വൈത്തിരിയിൽ തുടക്കം കുറിച്ചു. "അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത്" എന്ന മുദ്രാവാക്യത്തിലുള്ള മുസ്ലിം യൂത്ത് ലീഗിന്റെ മെമ്പർഷിപ്പ് ക്യാമ്പയിൻ, സംഘടന ശാക്തീകരണം, ലഹരിക്കെതിരെയുള്ള ജനകീയ മുന്നേറ്റം തുടങ്ങിയ വിഷയങ്ങൾ ക്യാമ്പിൽ ചർച്ചയാകും.
2024 ഡിസംബർ 01 ന് ആരംഭിച്ച 'ഉല' ക്യാമ്പയിൻ ജൂലൈ 30 ന് നടക്കുന്ന പൊതു സമ്മേളനത്തോടെ സമാപിക്കും.
ക്യാമ്പയിൻ്റെ ഭാഗമായി യൂത്ത് പാർലമെൻ്റ്, ലഹരി വിരുദ്ധ പ്രഖ്യാപനം, വൈറ്റ്ഗാർഡ് സംഗമം, ഇഫ്താർ മീറ്റ് തുടങ്ങിയ പരിപാടികൾ ഇതിനോടകം സംഘടിപ്പിക്കുകയുണ്ടായി.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് എൻ പി അഹമ്മദ് യൂത്ത് ലീഗ് ഭാരവാഹികൾക്ക് പതാക കൈമാറി കൊണ്ടാണ്  ക്യാമ്പിന് ആരംഭം കുറിച്ചത്.
 രണ്ടുദിവസം നീണ്ടു നിൽക്കുന്ന പരിപാടി സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ടി ഇസ്മായിൽ ഉദ്ഘാടനം നിർവ്വഹിക്കും.
യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഒ എം നൗഷാദ്,
പഞ്ചായത്ത് മുസ്ലീം ലീഗ് സെക്രട്ടറി ലത്തീഫ് മാസ്റ്റർ, സി ടി ഷരീഫ്, ഷാക്കിർ പാറയിൽ
തുടങ്ങിയവർ സംസാരിക്കും.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻ്റ് കെ എം മുർതാസ്, ജനറൽ സെക്രട്ടറി ഹബീബ് ചെറൂപ്പ, ഭാരവാഹികളായ ശമീം ഊർക്കടവ്, മുനീർ മാവൂർ, അബൂബക്കർ സിദ്ധീഖ്, ഫസൽ മുഴാ പാലം, ലിയാഖത്ത് അലി, ശൗക്കത്തലി വി
തുടങ്ങിയവർ നേതൃത്വം നൽകും.

Post a Comment

Previous Post Next Post