വീണുകിട്ടിയ സ്വർണ്ണ മാല തിരിച്ചേൽപ്പിച്ച് പെട്രോൾ പമ്പ് ജീവനക്കാരൻ മാതൃകയായി
പള്ളൂർ സബ്ബ് സ്റ്റേഷനു സമീപത്തുള്ള സർവ്വീസ് റോഡിലെ പെട്രോൾ പമ്പിൽ നിന്നും വീണു കിട്ടിയ സ്വർണ്ണമാല കുടുംബത്തിനു തിരിച്ചു നൽകി പമ്പ് ജീവനക്കാരൻ മാത്രകകാട്ടി.
മാഹി - തലശ്ശേരി ദേശീയപാത ബൈപ്പാസിൽ സർവ്വീസ് റോഡിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ ഓട്ട്ലെറ്റായ മൈൽ സ്റ്റോൺ പെട്രോൾ പമ്പിലെ സുപ്രവൈസർ ജനിൽ രാജിനാണ് നൈറ്റ് ഡ്യൂട്ടിക്കിടെ രണ്ടു പവൻ വരുന്ന താലിമാല വീണു കിട്ടിയത്.
കോഴിക്കോട് മുക്കം സ്വദേശികളായ പ്രസിൻ രാധാകൃഷണനും കുടുംബവും മൂകാംബികയിലേക്കുള്ള യാത്രാ മദ്ധ്യേ പെട്രോൾ അടിക്കാൻ പമ്പിൽ കയറിയിരുന്നു. പ്രസിൻ്റെ ഭാര്യ അശ്വതി വാഷ് റൂമിലേക്ക് പോവുന്നതിടെയാണ് മാല നഷ്ടപ്പെട്ടത്. മൂകാബിംകാ ദർശനം കഴിഞ്ഞ് തിരിച്ചുവന്ന കുടുംബത്തിന് മാഹി പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് കെ.വി.ഹരീന്ദ്രൻ, ട്രഷറർ ജയന്ത്.ജെ.സി, പെട്രോൾ പമ്പ് മാനേജർ എം.കെ.പ്രേമൻ എന്നിവരുടെ സാനിദ്ധ്യത്തിൽ സ്വർണ്ണ മാല തിരിച്ചു നൽകി.
Tags:
Kerala News