കേരള സംസ്ഥാന ഹജ്ജ്കമ്മിറ്റി
ഹജ്ജ് ക്യാമ്പ് 2025
സംഘാടക സമിതി രൂപീകരിച്ചു
കൊണ്ടോട്ടി :
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടത്തിന് കാലിക്കറ്റ് എമ്പാർക്കേഷൻ പോയിന്റിൽ നിന്നും സൗദി അറേബ്യയിലേക്ക് യാത്രയാകുന്ന തീർത്ഥാടകരുടെ യാത്ര സൗകര്യങ്ങളും മറ്റും ഒരുക്കുന്നതിനായി കമ്മിറ്റിയുടെ കീഴിൽ 10 സബ് കമ്മിറ്റികൾ അടങ്ങിയ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. കരിപ്പൂർ ഹജ്ജ് ഹൗസിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികളൂം മറ്റു പൊതു പ്രവർത്തകരും വളണ്ടിയർമാരും സംബന്ധിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ, കായിക വഖഫ് ഹജ്ജ് തീർത്ഥാടന മന്ത്രി വി. അബ്ദുറഹിമാൻ,
എം.പിമാരായ പി.വി .അബ്ദുൾ വഹാബ്,
ഇ.ടി. മുഹമ്മദ്ബഷീർ എന്നിവർ മുഖ്യരക്ഷാധികാരികളായ സമിതിയിൽ
ഡോ: ഹുസൈൻ സഖാഫി ചുള്ളിക്കോട്,
അഷ്കർ കോറാട്, അഡ്വ. പി മൊയ്തീ൯കുട്ടി, അക്ബർ പി.ടി. എന്നിവർ അംഗങ്ങളാണ്.
കരിപ്പൂരിൽ നിന്നും ആദ്യ വിമാനം മെയ് പത്തിന് പുലർച്ചെ 1.10ന് പുറപ്പെടും. ഈ വിമാനത്തിലെ ഹാജിമാർ 9ന് രാവിലെ റിപ്പോർട്ട് ചെയ്യും. മെയ് 22 നാണ് കരിപ്പൂരിൽ നിന്നുള്ള അവസാന വിമാനം. 31 വിമാനങ്ങളിലായി 5361 തീർത്ഥാടകർ കരിപ്പൂർ വിമാനത്താവളം മുഖേന യാത്ര പുറപ്പെടുന്നുണ്ട്.
യോഗത്തിൽ ടി.വി. ഇബ്രാഹിം എം.എൽ.എ അധ്യക്ഷനായി. ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടന പ്രസംഗം നടത്തി. ചടങ്ങിൽ അഹമ്മദ് ദേവർകോവിൽ എം.എൽ.എ., മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, മെമ്പർ ഷംസുദ്ധീൻ അരീഞ്ചിറ തുടങ്ങിയവർ സംസാരിച്ചു. ഹജ്ജ് കമ്മിറ്റി മെമ്പർ ഉമർ ഫൈസി മുക്കം പ്രാർത്ഥന നടത്തി. അഡ്വ. പി. മൊയ്തീൻകുട്ടി പാനൽ അവതരിപ്പിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കക്കൂത്ത് സ്വാഗതവും മെമ്പർ അസ്‌കർ കോറാട് നന്ദിയും പറഞ്ഞു.
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
Tags:
Malappuram News