കുന്നംകുളത്തിൻ്റെ അഭിമാനം; എസ്.എസ്.എൽ.സിയിൽ ഫുൾ എ പ്ലസ് നേടിയ ഐവിൻ വി. ബിനോയിയെ ബ്രില്യൻ്റ്സ് അക്കാദമി അനുമോദിച്ചു
കുന്നംകുളം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ കുന്നംകുളം കോട്ടയിൽ റോഡിൽ താമസിക്കുന്ന വടക്കൻ ബിനോജ് ജേക്കബിൻ്റെയും അധ്യാപികയായ സിമി കുര്യൻ്റെയും മകൻ ഐവിൻ വി. ബിനോയിയെ കുന്നംകുളം ബ്രില്യൻ്റ്സ് അക്കാദമി ആദരിച്ചു. വെസ്റ്റ് മങ്ങാട് സ്കൂളിലെ വിദ്യാർത്ഥിയാണ് ഐവിൻ.
എൻട്രൻസ് പരീക്ഷകൾക്ക് ഊന്നൽ നൽകുന്ന കുന്നംകുളത്തെ പ്രമുഖ ട്യൂഷൻ സ്ഥാപനമായ ബ്രില്യൻ്റ്സ് അക്കാദമി ഭാരവാഹികൾ വീട്ടിൽ വച്ച്
നടന്ന അനുമോദന ചടങ്ങിൽ വാർഡ് കൗൺസിലർ സന്ദീപ്, ബ്രില്യൻ്റ്സ് അക്കാദമി ഡയറക്ടർ അബ്ദുൽ ജലീൽ മാസ്റ്റർ എന്നിവർ ചേർന്ന് ഐവിനെ മെഡൽ അണിയിച്ച് അഭിനന്ദിച്ചു.
Tags:
Kerala News