Trending

ജമാഅത്ത് കൗൺസിൽ മഹിളാരത്ന പുരസ്കാരം കെ കെ മുംതാസിന്

ജമാഅത്ത് കൗൺസിൽ മഹിളാരത്ന പുരസ്കാരം കെ കെ മുംതാസിന്


കണ്ണൂർ: ജമാഅത്ത് കൗൺസിൽ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒന്നാമത് ഓപ്പൺ പഞ്ചഗുസ്തി മത്സരം കണ്ണൂർ ഐ.എം.എ ഹാളിൽ വെച്ച് നടന്നു ചാമ്പ്യൻ ഓഫ് ചാമ്പ്യൻ പട്ടം നേടുന്ന വ്യക്തിക്ക് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിച്ചു.
പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ. കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു. മുഖ്യാതിഥിയായി ശ്രീ. കെ.വി. സുമേഷ് എം.എൽ.എ പങ്കെടുത്തു. ജമാഅത്ത് കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡണ്ട് ശ്രീ. ആമിർ അബുബക്കർ എം ബാത്തൂർ അധ്യക്ഷത വഹിച്ചു.
പരിപാടിയോടനുബന്ധിച്ച് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങും സംഘടിപ്പിക്കും.
കൂടാതെ, ഡൽഹിയിലെ മനുഷ്യാവകാശ പ്രവർത്തക കെ.കെ. മുംതാസിന് ജമാഅത്ത് കൗൺസിൽ സംസ്ഥാന പുരസ്കാരം നൽകി ആദരിച്ചു.


സാമൂഹിക ജീവകാരുണ്യ, മനുഷ്യാവകാശ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള ജമാഅത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ ഈ വർഷത്തെ മഹിളാരത്ന പുരസ്കാരമാണ് കെ.കെ. മുംതാസിന് ലഭിക്കുന്നത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സേനയുടെ നാഷണൽ പി.ആർ.ഒ ആണ് കെ.കെ. മുംതാസ്. കഴിഞ്ഞ കുറേ വർഷങ്ങളായി ഡൽഹിയിലും പരിസര പ്രദേശങ്ങളിലും കെ.കെ. മുംതാസ് നടത്തിവരുന്ന സാമൂഹിക സേവന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം നൽകിയിട്ടുള്ളത്.  
ജാതിമത ഭേദമില്ലാതെ എല്ലാവർക്കും സഹായമെത്തിക്കാനും അവരുടെ അവകാശങ്ങൾക്കായി പോരാടാനും കെ.കെ. മുംതാസ് മുന്നിട്ടിറങ്ങിയിട്ടുണ്ട്.
കണ്ണൂരിൽ വെച്ച് നടന്ന  ജമാഅത്ത് കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പരിപാടിയിൽ വെച്ചാണ് പുരസ്കാരം 
ലഭിച്ചിട്ടുള്ളത്.
ഈ പരിപാടിയിൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ 
പങ്കെടുത്തു.

Post a Comment

Previous Post Next Post