22 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച ഹവിൽദാർ കെ.വി. രാജീവിന് സ്വീകരണം നൽകി
22 വർഷത്തെ ധീരമായ സൈനിക സേവനത്തിന് ശേഷം വിരമിച്ചെത്തിയ കാഞ്ഞിരത്തിങ്ങൽ 4-ാം വാർഡിലെ താമസക്കാരനായ ഹവിൽദാർ കെ.വി. രാജീവിന് നാടിന്റെ ആദരം. തൂങ്ങുംപുറത്ത് നിന്ന് തുറന്ന ജീപ്പിൽ വാർഡ് മെമ്പറുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ അദ്ദേഹത്തെ വീട്ടിലേക്ക് ആനയിച്ചു.
തുടർന്ന് വീട്ടിൽ നടന്ന സ്വീകരണ ചടങ്ങിൽ റസാക്ക് മാസ്റ്റർ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ മൊയ്തു പിടിക്കണ്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ ഓഫീസർമാർ ഹവിൽദാർ കെ.വി. രാജീവിനെ പൊന്നാട അണിയിച്ച് ആദരിച്ചു. നാട്ടുകാരും അയൽവാസികളും ചടങ്ങിൽ പങ്കെടുത്തു.
Tags:
Mavoor News