എസ് ടി യു കൊടുവള്ളിയിൽ മെയ്ദിന റാലി നടത്തി
കൊടുവള്ളി: തൊഴിലാളി ദിനമായ മെയ് ഒന്നിന് കൊടുവള്ളി മണ്ഡലം എസ് ടി യു കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടുവള്ളി അങ്ങാടിയിൽ മെയ്ദിന റാലി നടത്തി. കൊടുവള്ളി മുസ്ലിം യത്തീംഖാന പരിസരത്തു നിന്നും ആരംഭിച്ച റാലിക്ക് കൊടുവള്ളി മണ്ഡലം എസ് ടി യു ഭാരവാഹികളായ അബ്ദുസ്സലാം കൊടുവള്ളി. പി സി മുഹമ്മദ് ആരാമ്പ്രം. അബ്ദുൽ മജീദ് നരിക്കുനി. ആർസി രവീന്ദ്രൻ. സത്താർ ഓമശ്ശേരി. ഉമ്മർ കണ്ടിയിൽ കിഴക്കോത്ത്. സലിം പള്ളിക്കൽ .സത്താർ ഓമശ്ശേരി എന്നിവർ നേതൃത്വം നൽകുകയും ഹമീദ് മടവൂർ. മജീദ് കെ കെ. കൊടുവള്ളി. എം സലീം. സക്കീർ കൊടുവള്ളി. നിസാർ നല്ലാകണ്ടി. ജാഫർ കൊടുവള്ളി. ആർ വി റഷീദ്. നിസാർ കൊടുവള്ളി അഷ്റഫ് മുട്ടാഞ്ചേരി. സുലൈമാൻ താമരശ്ശേരി. അബൂബക്കർ മൗലവി തിരുവമ്പാടി. പി കെ മജീദ്. അബൂ കുനിയൻ. അബ്ദു പി വി. എന്നിവർ അടക്കം മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തിൽ നിന്നും വിവിധ ഫെഡറേഷനുകളുടെയും യൂണിറ്റ് കമ്മിറ്റികളുടെയും നേതാക്കളും പ്രവർത്തകരും പങ്കെടുക്കുകയും ചെയ്ത റാലി അങ്ങാടി ചുറ്റി എം പി സി ജംഗ്ഷനിൽ അവസാനിക്കുകയും ചെയ്തു.
Tags:
Kunnamangalam News