എം ജി എം തിരുവണ്ണൂർ ശാഖയുടെ വനിതാ ജാഗ്രതാ സദസ്സ് നാളെ
കോഴിക്കോട്: എം ജി എം തിരുവണ്ണൂർ ശാഖ സംഘടിപ്പിക്കുന്ന വനിതാ ജാഗ്രതാ സദസ്സ് നാളെ (മെയ് 16, 2025) വൈകുന്നേരം 4 മണിക്ക് തിരുവണ്ണൂർ ജംഗ്ഷന് സമീപം നടക്കും.
പന്നിയങ്കര സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് സതീഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്യും. ലഹരി നിർമ്മാർജ്ജന സമിതി സെക്രട്ടറി ഇ കെ അബ്ദുൽ ലത്തീഫ് മുഖ്യാതിഥിയായിരിക്കും.
ഐ എസ് എം കോഴിക്കോട് സൗത്ത് വൈസ് പ്രസിഡണ്ട് മിസ്ബാഹുൽ നിഷാദ് മുഖ്യപ്രഭാഷണം നടത്തും. വിവിധ സംഘടനാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.
കൂടാതെ, ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സേന കോഴിക്കോട് ജില്ല വനിതാ വൈസ് പ്രസിഡന്റും, ലൈഫ് സ്കിൽ കൺസൾട്ടന്റും, ഹീലിംഗ് തെറാപ്പിസ്റ്റുമായ ആമിന ജിജു സദസ്സിൽ സംവദിക്കും.
വനിതാ ശാക്തീകരണവും സാമൂഹിക അവബോധവും ലക്ഷ്യമിട്ടുള്ള പരിപാടിയിൽ നിരവധി പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്....
Tags:
Kozhikode News

