സീതി സാഹിബ് ലൈബ്രറിയിൽ വായനാ കളരിക്ക് തുടക്കമായി.
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ നിർദ്ദേശപ്രകാരം " മലയാളം പഠിക്കാം, വായനയെ വരവേൽക്കാം "എന്ന പരിപാടിയുടെ ഭാഗമായി കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയുടെ ബാലവേദിയുടെ ആഭിമുഖ്യത്തിൽ വായനാക്കളരി ആരംഭിച്ചു.
സീതി സാഹിബ് കൾച്ചറൽ സെന്റർ പ്രസിഡണ്ട് സി. പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എൻ നസ്റുള്ള മാസ്റ്റർ അധ്യക്ഷനായി. പി സി അബൂബക്കർ മാസ്റ്റർ വായനാക്കളരിയിൽ ക്ലാസ്സ് നയിച്ചു.
പി അബ്ദുറഹിമാൻ, വി റഷീദ് മാസ്റ്റർ, കാരാട്ട് മുഹമ്മദ് മാസ്റ്റർ, തറമ്മൽ മൂസ, വനിതാ വേദി ഭാരവാഹികളായ ശരീഫ കോയപ്പത്തൊടി, ഫൗസിയ അബ്ദുള്ള, സൽമ അശ്റഫ് കണക്കഞ്ചേരി തുടങ്ങിയവർ വായനാ കളരിക്ക് നേതൃത്വം നൽകി. നാൽപ്പതിലധികം വിദ്യാർഥികൾ പങ്കെടുത്തു.
വായനാ കളരിയുടെ രണ്ടാം ദിവസം ലൈബ്രറി പ്രസിഡന്റ് പിസി അബൂബക്കർ മാസ്റ്ററുടെ അധ്യക്ഷതയിൽ ലൈബ്രറി രക്ഷാധികാരി എം. അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു.
Tags:
Mavoor News