പ്രതിഭകളെ ആദരിക്കലും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു
മാവൂർ:
കച്ചേരിക്കുന്ന് നന്മ റസി: അസോസിയേഷൻ
വിവിധ മത്സരങ്ങളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ അനുമോദിക്കുകയും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു.
.മാവൂർ സബ് ഇൻസ്പെക്ടർ വി.കെ ഹരിഹരൻ പരിപാടി ഉദ്ഘാടനം ചെയ്യുകയും
എസ്എസ്എൽസി ,പ്ലസ് ടു
വിജയികൾക്കുള്ള ഉപഹാരങ്ങൾ നൽകുകയും ബോധവൽക്കരണ ക്ലാസ് നൽകുകയും ചെയ്തു.
സംസ്ഥാന കായികമേളയിൽ മൂന്നുവർഷം തുടർച്ചയായി
മെഡൽ നേടിയ വേദവ്യാസ്,
സ്പെഷ്യൽ ഒളിമ്പ്യാഡിൽ
സംസ്ഥാനതലത്തിൽ സ്വർണ്ണം - വെള്ളി മെഡലുകൾ നേടിയ ഷിജിൻ എന്നിവരെയും ചടങ്ങിൽ വെച്ച് ആദരിച്ചു.
നന്മ റസിഡൻസ് പ്രസിഡണ്ട്
ദ്വിലീപ് കെ പി അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്തഗം ഗീതാമണി, കെ.ജി പങ്കജാക്ഷൻ, മാവൂർ വിജയൻ , ഡോ: അമ്പിളിവ്യാസ്, കോഴിക്കോട് മേഖല പി എസ് സി അണ്ടർ സെക്രട്ടറി മുഹമ്മദലി പി.കെ , സുദേവ് കച്ചേരിക്കുന്ന് ഗിരീഷ് പി, ലത്തീഫ് പാലക്കോളിൽ, നവീൻ രോഹിത് വി, ഗോപിനാഥൻ, ഒ.എം നൗഷാദ് മാസ്റ്റർ,
റസി:
Tags:
Mavoor News