Trending

അലക്കി വിരിക്കുന്നതിനു വേണ്ടി കെട്ടിയ കമ്പിയിൽ നിന്ന് വൈദ്യുതാഘാതമേറ്റു

അലക്കി വിരിക്കുന്നതിനു വേണ്ടി കെട്ടിയ കമ്പിയിൽ നിന്ന് വൈദ്യുതാഘാതമേറ്റു; കല്ലായിൽ ഗൃഹനാഥയ്ക്ക് ദാരുണാന്ത്യം


അലക്കി വിരിക്കുന്നതിനു വേണ്ടി കെട്ടിയ കമ്പിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് കല്ലായിൽ ഗൃഹനാഥയ്ക്ക് ദാരുണാന്ത്യം. ചിറക്കൽ പറമ്പിൽ അസീസിന്റെ ഭാര്യ സുഹറ(67) ആണ് മരിച്ചത് .

ഇന്ന് ഉച്ചയ്ക്ക് അലക്കി വിരിക്കുന്നതിനു വേണ്ടി കെട്ടിയ കമ്പിയിൽ നിന്നും വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല.
AC യുടെ ഔട്ട്ഡോർ സ്റ്റാൻറ്റിൽ നിന്നും തെങ്ങിലേക് വലിച്ചു കെട്ടിയ കമ്പിയിൽ നിന്നാകാം ഷോക്കേറ്റാതെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post