മാവൂർ ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഡിസ്‍പെന്‍സറിക്ക് ദേശീയ അംഗീകാരം
മാവൂര്‍: മാവൂർ ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഡിസ്‍പെന്‍സറിക്ക് കേന്ദ്ര സര്‍ക്കാറിന്റെ എന്‍.എ.ബി.എച്ച് അംഗീകാരം. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങില്‍ ബഹു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജില്‍ നിന്നും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ടി. അബ്ദുല്‍ ഖാദര്‍, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷൈജു ഒല്ലാക്കോട് എന്നിവര്‍ ചേര്‍ന്ന് ഏറ്റ് വാങ്ങി. ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ (QCI) നിർദേശിക്കുന്ന നിർദ്ദിഷ്ട ഗുണനിലവാര മാനദണ്ഡങ്ങൾ നടപ്പിൽ വരുത്തിയ ആയുഷ് സ്ഥാപനങ്ങൾക്കാണ് അംഗീകാരം ലഭിക്കുക.
അത്യാധുനിക സൗകര്യങ്ങളോടു കൂടി പുതിയ കെട്ടിടത്തിലേക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം മാറിയിരുന്നു. നാഷണൽ ആയുഷ് മിഷന്റെയും മാവൂർ ഗ്രാമ പഞ്ചായത്തിന്റെയും സഹകരണത്തോടെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തിയതിലൂടെ ആണ് സ്ഥാപനത്തെ തേടി അംഗീകാരം എത്തിയത്. ദിവസവും നൂറോളം രോഗികൾ ആയുർവേദ ചികിത്സ നേടുന്ന ഈ സ്ഥാപനത്തിൽ ഇപ്പോൾ മാനസിക രോഗങ്ങൾക്കുള്ള കൗൺസിലിങ് ഉൾപ്പെടെ തീർത്തും സൗജന്യമായി നൽകി വരുന്നുണ്ട്.
Tags:
Mavoor News