സ്വകാര്യ ബസിന്റെ ചില്ല് എറിഞ്ഞുതകർത്തു
മാവൂർ:
രാത്രിയിൽ പെട്രോൾ പമ്പിൽ നിർത്തിയിട്ട സ്വകാര്യ ബസിന്റെ ചില്ല് എറിഞ്ഞുതകർത്തു. മാവൂർ കെട്ടാങ്ങൽ റോഡിലെ പമ്പിൽ നിർത്തിയിട്ട കോഴിക്കോട്-മാവൂർ-ചെറുവാടി-അരീക്കോട് റൂട്ടിലോടുന്ന പൊന്നു ബസിന്റെ ചില്ലാണ് തകർത്തത്. ബുധനാഴ്ച പുലർച്ചെ രണ്ടരയോടെ ബൈക്കിലെത്തിയ രണ്ടുപേരിൽ ഒരാൾ ബസിന്റെ മുൻവശത്തെ ചില്ല് എറിഞ്ഞുടക്കുന്ന ദൃശ്യം സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഉടമയുടെ പരാതിയിൽ മാവൂർ പൊലീസ് കേസെടുത്തു.
Tags:
Mavoor News