സ്വപ്നത്തിലേക്ക് ചുവട് വെക്കാൻ കരിയർ മാനിഫെസ്റ്റോ
![]() |
തരിയോട് ഗ്രാമപഞ്ചായത്ത്, ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഉപരിപഠന മാർഗനിർദ്ദേശ സെമിനാർ |
കാവുംമന്ദം:
ഉന്നത വിദ്യാഭ്യാസത്തിൻറെ സാധ്യതകൾ പരിചയപ്പെടുത്തിയും തൊഴിൽ രംഗത്തെക്ക് പുതിയ ദിശാബോധം നൽകിയും തരിയോട് ഗ്രാമപഞ്ചായത്ത്, ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഉപരിപഠന മാർഗനിർദ്ദേശ സെമിനാർ കരിയർ മാനിഫെസ്റ്റോ 2025 ഏറെ ഗുണപ്രദമായി. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്ത സെമിനാറിന്റെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷമീം പാറക്കണ്ടി നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട് അധ്യക്ഷയായി. ജില്ലാ എംപ്ലോയ്മെൻറ് ഓഫീസർ ഇൻ ചാർജ് എ കെ മുജീബ് മുഖ്യാതിഥിയായി. പ്രമുഖ കരിയർ പരിശീലകനും ലൈഫ് കോച്ചുമായ കെഎച്ച് ജെറീഷ്, നാഷണൽ എംപ്ലോയ്മെൻറ് കരിയർ ഫാക്കൽട്ടി എൻ കെ താര തുടങ്ങിയവർ ക്ലാസ് എടുത്തു.
വിദ്യാർഥികളുടെ അഭിരുചി മനസ്സിലാക്കി അവരുടെ ഭാവി സംബന്ധിച്ച് ഒരു സ്വപ്നം ഉണ്ടാക്കിയെടുക്കുകയും അത് യാഥാർത്ഥ്യത്തിലേക്ക് നയിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകി വേണ്ട പിന്തുണ ഉറപ്പാക്കുകയും ചെയ്യുന്നതാണ് ഈ സെമിനാർ ലക്ഷ്യം വെച്ചത്. പ്രദേശത്തെ വിവിധ സ്കൂളുകളിൽ നിന്നായി നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കാളികളായി. തരിയോട് ഗ്രാമപഞ്ചായത്ത് അംഗം സൂനാ നവീൻ സ്വാഗതവും എംപ്ലോയ്മെൻറ് ഓഫീസർ ടി സി രാജേഷ് നന്ദിയും പറഞ്ഞു.
Tags:
Kerala News