ഡിഡിഇ ഓഫിസിന്റെ പൂട്ടുപൊളിച്ച് മോഷണം: യുവാവ് അറസ്റ്റിൽ
കോഴിക്കോട് ഇന്നലെ പുലർച്ചെ മാനാഞ്ചിറയിലെ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസിലെ വാതിലിന്റെ പൂട്ടുപൊളിച്ച് അകത്ത് കയറി ലാപ്ടോപ് മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. മാവൂർ തെങ്ങിലകടവ് സ്വദേശി ഹാജ്യാർ ക്വാർട്ടേഴ്സിൽ നാഗേഷിനെയാണ് (33) കസബ ഇൻസ്പെക്ടർ കിരൺ സി.നായരുടെ നേതൃത്വത്തിൽ പിടികൂടിയത്.
കണ്ണൂർ, തൃശൂർ, കോഴിക്കോട്, എറണാകുളം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി മോഷണം, പിടിച്ചുപറി, ലഹരി ഉപയോഗം എന്നിവയ്ക്കു പ്രതിക്കെതിരെ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതി കഴിഞ്ഞ മാസമാണ് കണ്ണൂർ ജില്ലാ ജയിലിൽ നിന്നു പുറത്തിറങ്ങിയത്. എസ്ഐ പി.സുനിൽ കുമാർ, എസ്‌സിപിഒമാരായ രാജീവ് കുമാർ പാലത്ത്, എം.ഷിംജിത്ത്, കെ.രതീഷ്, ലാൽ സിതാര എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Tags:
Kozhikode News