Trending

ഫറോക്ക് ചന്തക്കടവ് സ്പീക്കേഴ്സ് സംഘടിപ്പിച്ച സ്റ്റുഡന്റ് ട്രെയിനിങ് പ്രോഗ്രാം ശ്രദ്ധേയമായി

ഫറോക്ക് ചന്തക്കടവ് സ്പീക്കേഴ്സ് സംഘടിപ്പിച്ച സ്റ്റുഡന്റ് ട്രെയിനിങ് പ്രോഗ്രാം ശ്രദ്ധേയമായി


ഫറോക്ക്:
ചന്തക്കടവ് സ്പീക്കേഴ്സ് ഫോറം സംഘടിപ്പിച്ച സ്റ്റുഡന്റ് ട്രെയിനിങ് പ്രോഗ്രാം വിജ്ഞാനപ്രദവും പ്രചോദനം നൽകുന്നതുമായിരുന്നു. പ്രമുഖ വ്യവസായി മാളിയമ്മൽ റോയൽ ലത്തീഫ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.


തുടർന്ന് നടന്ന മോട്ടിവേഷൻ ക്ലാസുകൾക്കും പഠന ക്ലാസുകൾക്കും പ്രമുഖ ട്രെയിനർമാരായ നവാസ് കൂരിയാട്, അബ്ദുൽ ലത്തീഫ് പി കെ എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായ വിഷയങ്ങളാണ് ഇരുവരും അവതരിപ്പിച്ചത്.


പരിപാടിയിൽ ആഷിക് കുറ്റിയിൽ, ശരീഫ് കെ വി, മഹബൂബ് കോഴി പള്ളി, അസ്കർ കളത്തിങ്ങൽ, റസാഖ് കെ ടി, കോയ, സിറാജ് മാസ്റ്റർ കരുവൻതുരുത്തി, കോയക്കുട്ടി ചന്ത എന്നിവരും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.


സ്പീക്കേഴ്സ് ഫോറത്തിന്റെ ഉപഹാരം കൺവീനർ മെഹബൂബ് കോഴിപ്പള്ളി ട്രൈനെർ നവാസ് കൂരിയാടിന് സമ്മാനിച്ചു.
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ഉപകാരപ്രദമായ പരിപാടിയാണ് ചന്തക്കടവ് സ്പീക്കേഴ്സ് ഫോറം സംഘടിപ്പിച്ചത് എന്ന് വിലയിരുത്തപ്പെട്ടു.

Post a Comment

Previous Post Next Post