നല്ല കേരളം പദ്ധതിയുടെ ലഹരി വിരുദ്ധ കാമ്പയിൻ; വനിതാ ജാഗ്രതാ സദസ്സ് ശ്രദ്ധേയമായി
കോഴിക്കോട്:
നല്ല കേരളം പദ്ധതിയുടെ 'ലഹരിയില്ലാത്ത നാട്, ശാന്തിയുള്ള വീട്' എന്ന കാമ്പയിന്റെ ഭാഗമായി എം.ജി.എം. തിരുവണ്ണൂർ ശാഖ സംഘടിപ്പിച്ച വനിതാ ജാഗ്രതാ സദസ്സ് വളരെ ഭംഗിയായി സമാപിച്ചു. തിരുവണ്ണൂരിൽ നടന്ന പരിപാടിയിൽ എം.ജി.എം. ജില്ലാ സെക്രട്ടറി സഫൂറാ തിരുവണ്ണൂർ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് സൗദ സ്വാഗതം പറഞ്ഞു.
എൽ.എൻ.എസ്. ജില്ലാ ജനറൽ സെക്രട്ടറി ഇ.കെ. അബ്ദുൾ ലത്തീഫ് മുഖ്യാതിഥിയായിരുന്നു. മൈൻഡ് ഹീലിംഗ് തെറാപ്പിസ്റ്റും, മനുഷ്യവകാശ സേന കോഴിക്കോട് ജില്ലാ വനിതാ വൈസ് പ്രസിഡന്റുമായ ആമിനജിജു പരിപാടിയിൽ തന്റെ അനുഭവങ്ങൾ പങ്കുവെച്ചു.
പുത്തൻ തലമുറയെ വാർത്തെടുക്കാൻ വിശക്കുമ്പോൾ വയറിന് ഭക്ഷണം നൽകുന്നതുപോലെ മനസ്സിനും ഭക്ഷണം നൽകണമെന്നും, അതിനായുള്ള പോസിറ്റീവ് വാക്കുകൾ അവർ സദസ്സിൽ പങ്കുവെക്കുകയും ചെയ്തു. എല്ലാ മക്കൾക്കും അമ്മമാർക്കും എന്ത് പ്രശ്നങ്ങളിലും തന്നെ സമീപിക്കാമെന്നും, ലഹരിയിലേക്ക് പോകുന്ന മക്കളെ തിരികെ കൊണ്ടുവരുമെന്നും അവർ വാഗ്ദാനം നൽകി.
എം.ജി.എം. പ്രവർത്തകർ ലഹരി വിരുദ്ധ ഗാനം ആലപിച്ചു.
വിവിധ രാഷ്ട്രീയ പാർട്ടിയിലെയും റസിഡൻസ് അസോസിയേഷനിലെയും പ്രതിനിധികൾ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഐ.എസ്.എം. ജില്ലാ വൈസ് പ്രസിഡന്റ് മിസ്ബാഹ് ഫാറൂഖി വിഷയാവതരണം നടത്തി.
കെ.എൻ.എം. കല്ലായി മണ്ഡലത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ റാലി മണ്ഡലം പ്രസിഡന്റ് ഹമീദ് കൊട്ടുമ്മേൽ ഉദ്ഘാടനം ചെയ്തു. ഈ റാലിയിൽ എം.ജി.എം. തിരുവണ്ണൂർ യൂണിറ്റും പങ്കെടുത്തു. എം.ജി.എം. തിരുവണ്ണൂർ യൂണിറ്റ് ജോയിന്റ് സെക്രട്ടറി പി.ടി. നജ്മ നന്ദി പറഞ്ഞു.
പരിപാടിയുടെ ഉദ്ഘാടനം സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ സതീഷ് കുമാർ നിർവ്വഹിച്ചു.
Tags:
Kozhikode News