Trending

ഐ എസ് എം വെളിച്ചം അന്താരാഷ്ട്ര ഖുർആൻ സമ്മേളനം ഒരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന വെളിച്ചം കൺവീനർ കെ എം എ അസീസ്

ഐ എസ് എം വെളിച്ചം അന്താരാഷ്ട്ര ഖുർആൻ സമ്മേളനം
ഒരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന വെളിച്ചം കൺവീനർ കെ എം എ അസീസ്


കാഞ്ഞങ്ങാട്: കെ എൻ എം യുവജന വിഭാഗമായ ഐഎസ്എം സംസ്ഥാന സമിതി മെയ് 18 ഞായറാഴ്‌ച (നാളെ) കാഞ്ഞങ്ങാട് പാലേഡിയം കൺവൻഷൻ സെൻററിൽ വെച്ച് നടത്തുന്ന വെളിച്ചം അന്താരാഷ്ട്ര ഖുർആൻ പഠന പദ്ധതിയുടെ
സംസ്ഥാന സംഗമത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന വെളിച്ചം കൺവീനർ കെ എം എ അസീസ് അറിയിച്ചു.
ഖുർആനിന്റെ മാനവിക സന്ദേശം എല്ലാ മനുഷ്യരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച വെളിച്ചം പഠന പദ്ധതിക്ക് കീഴിൽ ഒരു ലക്ഷം പഠിതാക്കൾ പഠിച്ചു കൊണ്ടിരിക്കുന്നു.
രാജ്യത്തിനകത്തും പുറത്തുമുള്ള മലയാളികളാണ് ഖുർആൻ പഠന പദ്ധതിയിലെ പഠിതാക്കൾ.
 ഓരോ വർഷവും വിപുലമായ വാർഷിക സമ്മേളനങ്ങൾ ആണ് ഐ എസ് എം സംസ്ഥാന സമിതി സംഘടിപ്പിച്ചു വരുന്നത്. പതിനേഴാമത് വെളിച്ചം ഖുർആൻ സമ്മേളനമാണ് കാഞ്ഞങ്ങാട് നടക്കുന്നത്
 വെളിച്ചം അന്താരാഷ്ട്ര പഠന പദ്ധതിയുടെ ഭാഗമായി നടത്തുന്ന പരീക്ഷയിൽ പതിനായിര കണക്കിൽ സ്ത്രീകളും പുരുഷന്മാരും  പങ്കെടുക്കുന്നു.
 അവരിൽ വിജയികളാകുന്നവർക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റുകളും സമ്മേളനത്തിൽ വച്ച് വിതരണം ചെയ്യും
 വിദ്യാർഥികളെ മാത്രം ലക്ഷ്യം വെച്ച് ഖുർആൻ ബാല വെളിച്ചം പദ്ധതിയും വിപുലമായ രൂപത്തിൽ നടന്നുവരുന്നു.
 ഖുർആൻ മുന്നോട്ടുവെക്കുന്ന നന്മയുടെ ആശയങ്ങൾ മുഴുവൻ മനുഷ്യരിലേക്കും എത്തിക്കാനുള്ള ബൃഹത്തായ ഈ പദ്ധതിക്ക് കഴിഞ്ഞ കാലങ്ങളിൽ വലിയ സ്വീകാര്യതയാണ് ഉണ്ടായിട്ടുള്ളത് .

Post a Comment

Previous Post Next Post