Trending

കേരള സ്റ്റേറ്റ് മാപ്പിള സോംഗ് ലവേഴ്സ് അസ്സോസിയേഷന്‍ സുവര്‍ണ ജൂബിലി ആഘോഷത്തിലേക്ക്

കേരള സ്റ്റേറ്റ് മാപ്പിള സോംഗ് ലവേഴ്സ് അസ്സോസിയേഷന്‍ സുവര്‍ണ ജൂബിലി ആഘോഷത്തിലേക്ക്



കേരള സ്റ്റേറ്റ് മാപ്പിള സോംഗ് ലവേഴ്സ് അസ്സോസിയേഷന്‍റെ 50-ാം വാര്‍ഷികം അടുത്ത വര്‍ഷം വിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചു. ഇന്നലെ ചേര്‍ന്ന സംഘടനയുടെ ജനറല്‍ ബോഡിയോഗത്തിലാണ് ഈ സുപ്രധാന തീരുമാനം എടുത്തത്. 1976 മുതല്‍ മാപ്പിള സംഗീത - സാംസ്കാരിക രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ സംഘടനയാണ് ഇത്. അര നൂറ്റാണ്ട് പിന്നിടുന്ന ഈ കൂട്ടായ്മയുടെ വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്.
യോഗത്തില്‍, കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്ററിന്‍റെ പ്രത്യേക പുരസ്കാരം നേടിയ സംഘടനയുടെ പ്രസിഡണ്ട് ഡോ. കെ. കുഞ്ഞാലിയെ സ്ഥാപക പ്രസിഡണ്ട് പി.വി. അബ്ദുള്ളകോയ പൊന്നാട അണിയിച്ച് ആദരിച്ചു. മുന്‍ പ്രസിഡണ്ടുമാരായ ഡോ. കെ. മൊയ്തു, കെ.കെ. അബ്ദുസ്സലാം, പി.ടി. ആസാദ്, ടി. മുഹമ്മദലി, കെ.പി.യു. അലി, ഫൈസല്‍ എളേറ്റില്‍, ടി.കെ. അബ്ദുല്ലത്തീഫ് എന്നിവരും യോഗത്തില്‍ സംസാരിച്ചു.
2025-27 വര്‍ഷത്തേക്കുള്ള പുതിയ 32 അംഗ കമ്മിറ്റിയെയും ഭാരവാഹികളെയും യോഗം ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. ഡോ. കെ. കുഞ്ഞാലി (പ്രസിഡണ്ട്), എന്‍.സി. അബ്ദുളളകോയ (ജന. സെക്രട്ടറി), എം.വി കുഞ്ഞാമു (ട്രഷറര്‍) എന്നിവരെ കൂടാതെ എഞ്ചിനീയര്‍ കെ. സലീം, ആര്‍ ജയന്ത് കുമാര്‍, പി.കെ. മൊയ്തീന്‍കോയ (കെന്‍സ) എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും ഗാമ അസ്ലം, സമീര്‍ എന്‍.സി, ഹനീഫ ടി.പി. എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.
ഡോ. കെ. കുഞ്ഞാലി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറൽ സെക്രട്ടറി എന്‍.സി. അബ്ദുള്ളകോയ സ്വാഗതം ആശംസിച്ചു. എം.പി. ഇമ്പിച്ചമ്മദ് പ്രമേയം അവതരിപ്പിച്ചു സംസാരിച്ചു. സെക്രട്ടറി ഗാമ അസ്ലം നന്ദി പ്രകാശിപ്പിച്ചു.



സെക്രട്ടറി

ട്രഷറർ


മാപ്പിള സംഗീതത്തിന്‍റെ പ്രചാരണത്തിനും സംരക്ഷണത്തിനും വലിയ സംഭാവനകള്‍ നല്‍കിയ ഈ സംഘടനയുടെ സുവര്‍ണ ജൂബിലി ആഘോഷം വലിയ ജനപങ്കാളിത്തത്തോടെ നടത്താനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

Post a Comment

Previous Post Next Post