കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ റോഡ് പ്രവൃത്തികള്‍ക്ക്
80 ലക്ഷം രൂപയുടെ ഭരണാനുമതി
കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ ഫ്ളഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 80 ലക്ഷം രൂപയുടെ റോഡ് പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.
കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ എടക്കുനിത്താഴം ഓവുങ്ങര റോഡ് 10 ലക്ഷം, ആനപ്പാറ വള്ളുവന്‍കുന്ന് റോഡ് 5 ലക്ഷം, എടത്തില്‍പ്പടി താളിക്കുണ്ട് തണ്ടാംമണ്ണില് റോഡ് 5 ലക്ഷം, നെടുമ്പൊയില്‍ കോണോട്ട് റോഡ് 5 ലക്ഷം,
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഏരിമല തേവര്‍വട്ടം റോഡ് 5 ലക്ഷം, വെണ്ണക്കോട് എടവലത്ത് കാഞ്ഞിരത്തിങ്ങല്‍ റോഡ് 10 ലക്ഷം, പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ എടപ്പുനത്തില്താഴം വളപ്പില്‍ ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം റോഡ് 5 ലക്ഷം,
പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ പുത്തൂര്‍മഠം കുന്നംകുളങ്ങര റോഡ് 10 ലക്ഷം, പാറക്കണ്ടം കീഴ്പ്പാടം റോഡ് 5 ലക്ഷം, പന്നിയൂര്‍കുളം മനത്താനത്ത് താഴം റോഡ് 5 ലക്ഷം, അലുവങ്ങല്താഴം അറത്തില്‍പറമ്പ് റോഡ് 5 ലക്ഷം, ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ തൊണ്ടിലക്കടവ് റോഡ് 10 ലക്ഷം എന്നീ പദ്ധതികള്‍ക്കായാണ് തുക അനുവദിച്ചിട്ടുള്ളതെന്നും പി.ടി.എ റഹീം എം.എല്‍.എ പറഞ്ഞു.
Tags:
Kunnamangalam News