ലഹരിക്കെതിരെ LNS കൂട്ടയോട്ടം ജൂൺ 1ന് കോഴിക്കോട് ബീച്ചിൽ
കോഴിക്കോട് :
ലഹരി നിർമാർജന സമിതി (LNS) കോഴിക്കോട് സൗത്ത് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ കൂട്ടയോട്ടം ജൂൺ 1ന് രാവിലെ 7മണിക്ക് കോഴിക്കോട് ബീച്ചിൽ നടത്തും. കോഴിക്കോട് ലീഗ് ഹൗസിൽ വെച്ച് ചേർന്ന ജില്ല കൺവെൻഷനിൽ കൂട്ടയോട്ടത്തിന് അന്തിമ രൂപം നൽകി. LNS ജില്ല പ്രസിഡന്റ് എ എം എസ് അലവി അധ്യക്ഷം വഹിച്ചു. കോഴിക്കോട് കോർപ്പറേഷൻ പ്രതിപക്ഷ ഉപനേതാവ് കെ മൊയ്‌ദീൻ കോയ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. LNS സംസ്ഥാന സെക്രട്ടറി അഹ്‌മദ് ജമാലുദ്ധീൻ മുഖ്യ പ്രഭാഷണം നടത്തി. LNS ജില്ല സെക്രട്ടറി ഇ കെ അബ്ദുൽ ലത്തീഫ് സ്വാഗതം പറഞ്ഞു. LNS സംസ്ഥാന ഭാരവാഹികളായ മജീദ് അമ്പലംകണ്ടി, സുബൈർ നെല്ലോളി, അസ്മ നല്ലളം എന്നിവർ ആശംസകൾ നേർന്നു.
ലഹരി മാഫിയയിൽ നിന്നും വിദ്യാർത്ഥികളെ സംരക്ഷിക്കാനായി പുതിയ അദ്ധ്യായന വർഷാരംഭത്തിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചു വിവിധങ്ങളായ പരിപാടികളോടെ “ബോധം” എന്ന പേരിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുന്നതാണ്. എൻ കെ ബീച്ചികോയ, വി പി അബ്ദുൽ ഹമീദ്, ടി എം സി അബൂബക്കർ, എ പി സഫിയ, ഷറഫുന്നിസ, റുബീന കെ സി, സുഹറാബി, അബ്ദുൽ സലാം ടി, അബ്ദുൽ ഖാദർ ചെറുവണ്ണൂർ, ജുമൈല, തസ്‌നി കെ എം, എന്നിവർ സംസാരിച്ചു.
Tags:
Kozhikode News