Trending

ബന്ധങ്ങൾ വിളക്കിച്ചേർത്ത് അത്തൂളി കുടുംബ സംഗമം

ബന്ധങ്ങൾ വിളക്കിച്ചേർത്ത് അത്തൂളി കുടുംബ സംഗമം

അത്തൂളി കുടുംബ സംഗമത്തിൽ നിന്ന്

കൂളിമാട് :ബന്ധങ്ങൾ വിളക്കിച്ചേർത്ത് അത്തൂളി കുടുംബ സംഗമം നടത്തി. അത്തൂളി കുഞ്ഞോയി പാത്തുമ്മ - ദമ്പതികളുടെ സന്താന പരമ്പരയിൽപെട്ടവരാണ് തറവാട് മുറ്റത്ത് ഒത്തുകൂടിയത്. പൂർവീകരായ എസി മുഹമ്മദാജി, എ.ആലിഹാജി, എ. മൊയ്തീൻ ഹാജി തുടങ്ങിയവരെ അനുസ്മരിച്ചും കണ്ണീർ പൊഴിച്ചും പ്രാർത്ഥിച്ചും പഴയ കഥകൾ വിവരിച്ചും കലാപ്രകടനങ്ങൾ നടത്തിയും അംഗങ്ങൾ സമയം ചെലവഴിച്ചു.ഇ. ആലിമാൻ്റെ അധ്യക്ഷതയിൽ എ. കുഞ്ഞോയി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കുടുംബ കാരണവന്മാർ മുഖ്യാതിഥികളായി. എ കുട്ടൂസ ഹാജി , നാസർ ബാലുശ്ശേരി, പി.വീരാൻകുട്ടി,ഇ കുഞ്ഞോയി, ഇ. ഗഫൂർ, വി. ബശീർ, എ.ഫൈസൽ, പി.ബശീർ
എ.അഫ്സൽ,
ഇ.നസീഫ്,ഇ എം. നസീബ്, പി. നാസിർ, ഇ.തമീം നേതൃത്വം നൽകി

Post a Comment

Previous Post Next Post