Trending

യുവാവിനെ ഷേവിങ് ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച സംഭവം: പ്രതിപിടിയിൽ

വിവാഹ വീട്ടിലെ വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ ഷേവിങ് ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച സംഭവം: പ്രതിപിടിയിൽ; വധശ്രമത്തിന് കേസ്


പന്നിയങ്കര വിവാഹ വീട്ടിലെ വാക്കുതർക്കത്തെ തുടർന്ന് ഷേവിങ് ബ്ലേഡ് ഉപയോഗിച്ച്
DYFI ചക്കുംകടവ് മേഖല ജോയിന്റ് സെക്രട്ടറി
ഇൻസാഫിനെ ആക്രമിച്ച കേസിലെ പ്രതിപിടിയിൽ.

ആക്രമണം നടത്തി ഒളിവിൽ പോയ ചക്കുംകടവ് സ്വദേശി മുബീൻ ആണ് പന്നിയങ്കര പോലീസിന്റെ പിടിയിലായത്.

ആക്രമണത്തിന് പിന്നാലെ
മംഗലാപുരത്തേക്ക് കടന്ന പ്രതി ഇന്ന് രാവിലെ കല്ലായിയിൽ തിരിച്ചെത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന് പന്നിയങ്കര പോലിസ് നടത്തിയ പരിശോധനയിൽ കോതി പാലത്തിനുസമീപം വെച്ചാണ് പ്രതി പിടിയിലായത്. ഇയാൾക്കെതിരേ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലിസ് കേസെടുത്തു.

ഞായറാഴ്ച വിവാഹിതനായ പന്നിയങ്കര സ്വദേശിയുടെ വിവാഹ ഒരുക്കങ്ങൾക്കിടെയാണ് സംഭവം.

ക്ഷണിക്കാതെയെത്തിയ ചക്കുംകടവ് സ്വദേശി മുബീൻ മദ്യം ആവശ്യപ്പെട്ട് വിവാഹ വീട്ടിൽ ബഹളം വയ്ക്കുകയും തുടർന്ന്  ഇൻസാഫും സുഹൃത്തുക്കളും ചേർന്ന് ഇയാളെ
അനുനയിപ്പിച്ച് ചക്കുംകടവ് ജംഗ്ഷനിലെ മുബീൻ്റെ വീടിന്റെ പരിസരത്ത് കൊണ്ടു വിടുകയും ചെയ്തു. ശേഷം വിവാഹ വീട്ടിലേക്ക് തിരിച്ചു വന്ന  ഇൻസാഫ് വിവാഹ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്ത് ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ തിരിച്ചു പോവുന്നതിനിടെ വഴിയിൽ കാത്തുനിന്ന മുബീൻ യാതൊരു പ്രകോപനവുമില്ലാതെ
ആക്രമിക്കുകയായിരുന്നു. മുബീൻ ജോലി ചെയ്യുന്ന ബാർബർ ഷോപ്പിലെ ഷേവിങ്ബ്ലേഡ് കൊണ്ടാണ് ആക്രമിച്ചത്. ആക്രമണത്തിൽ കഴുത്തിന് മുകളിലായി ഇൻസാഫിന് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഇദ്ദേഹം കോഴിക്കോട്ടെ സ്വകാര്യ  ആശുപത്രിയിൽ ചികിൽസയിലാണ്.

Post a Comment

Previous Post Next Post