Trending

കുന്ദമംഗലം മണ്ഡലത്തില്‍ 4.93 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് അനുമതി

കുന്ദമംഗലം മണ്ഡലത്തില്‍ 4.93 കോടി രൂപയുടെ
പ്രവൃത്തികള്‍ക്ക് അനുമതി


കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ 4.93 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് തുക അനുവദിച്ചതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ട്, മണ്ഡലം ആസ്തി വികസന ഫണ്ട് എന്നിവയില്‍ നിന്നാണ് തുക അനുവദിച്ചിട്ടുള്ളത്.

കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പിലാശ്ശേരി ഗ്രാമോദയ വായനശാല കെട്ടിടം 15 ലക്ഷം, കൊല്ലരുകണ്ടി ചാത്തന്‍കാവ് റോഡ് 26 ലക്ഷം, ചെത്തുകടവ് മുഹമ്മദ് അബ്ദുറഹിമാന്‍ പാലം സര്‍വ്വീസ് റോഡ് (ബാലന്‍സ് വര്‍ക്ക്) 15 ലക്ഷം, പടനിലം ഗ്രൗണ്ട് നവീകരണം 50 ലക്ഷം, പൊയ്യ അംഗനവാടി കെട്ടിട പൂര്‍ത്തീകരണം 5 ലക്ഷം, കരമ്മല്‍ ഫുട്പാത്ത് 3 ലക്ഷം, പാറ്റയില്‍ കുഴിമയില്‍താഴം റോഡ് 6 ലക്ഷം, പൈങ്ങോട്ടുപുറം വിദ്യാദായനി വായനശാല കെട്ടിടം 3.8 ലക്ഷം, കുന്ദമംഗലം വില്ലേജ് ഓഫീസ് ലാപ്ടോപ്പ് ആന്‍റ് മള്‍ട്ടി ഫങ്ഷന്‍ പ്രിന്‍റര്‍ 60,000, സ്വാമിയേട്ടന്‍ പൊതുജന വായനശാല ലാപ്ടോപ്പ് ആന്‍റ് പ്രൊജക്ടര്‍ 67,000, മര്‍ക്കസ് ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ ലാപ്ടോപ്പ് ആന്‍റ് പ്രൊജക്ടര്‍ 67,000.

ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പുള്ളന്നൂര്‍ ന്യൂ ഗവ. എല്‍.പി സ്കൂള്‍ കിച്ചണ്‍ ആന്‍റ് ഡൈനിംഗ് ഹാള്‍ 25 ലക്ഷം, ചിറ്റാരിപ്പിലാക്കില്‍ അംഗനവാടിക്ക് മുകളില്‍ സാംസ്കാരിക നിലയം 20 ലക്ഷം, പാലക്കാടി പുള്ളന്നൂര്‍ ശിവക്ഷേത്രം റോഡ് 20 ലക്ഷം, മാണിയേടത്ത്കുഴി കുന്നത്ത്കുഴി റോഡ് 10 ലക്ഷം, വെള്ളന്നൂര്‍ ഗ്രൗണ്ട് നവീകരണം 50 ലക്ഷം, ചാത്തമംഗലം എ.യു.പി സ്കൂള്‍ കിച്ചണ്‍ കോംപ്ലക്സ് 10 ലക്ഷം, തത്തമ്മപറമ്പ് നീലന്‍ കുഞ്ഞാലി റോഡ് 5 ലക്ഷം, പുതിയോട്ടില്‍ റോഡ് 5 ലക്ഷം, മേക്കാടത്ത്താഴം വാട്ടര്‍ ടാങ്ക് റിനോവേഷന്‍ 4 ലക്ഷം, പുള്ളാവൂര്‍ സാന്ത്വനം ട്രസ്റ്റ് ആംബുലന്‍സ് 13.6 ലക്ഷം, നായര്‍കുഴി ഗവ. ഹയര്‍ സെക്കന്‍ററി സ്കൂള്‍ ഐ.ടി ലാബ് 2.84 ലക്ഷം.

മാവൂര്‍ ഗ്രാമപഞ്ചായത്തിലെ ചിറക്കല്‍ വീട്ടിക്കാട്ട് റോഡ് 18 ലക്ഷം, കുതിരാടം ക്രഷര്‍ അരയങ്കോട് റോഡ് 20 ലക്ഷം, എരഞ്ഞിപൂക്കാട്ട് പുതിയോട്ടില്‍ റോഡ് 6 ലക്ഷം, മേച്ചേരിക്കുന്ന് കുടിവെള്ള പദ്ധതി പൈപ്പ്ലൈന്‍ മാറ്റല്‍ 4 ലക്ഷം, നവശക്തി സാംസ്കാരിക നിലയം വളയന്നൂര്‍ കെട്ടിട പൂര്‍ത്തീകരണം 4.7 ലക്ഷം, പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ കായലം വാര്യപ്പാടം റോഡ് 10 ലക്ഷം, കള്ളാടിച്ചോല റോഡ് 10 ലക്ഷം, പെരിങ്ങൊളം ഗവ. ഹയര്‍ സെക്കന്‍ററി സ്കൂള്‍ ഗ്രൗണ്ട് നവീകരണം 25 ലക്ഷം, പാലാട്ട് പറമ്പ് പൊക്കിണം പറമ്പ് പാത് വേ 3 ലക്ഷം, സംസ്കാരപോഷിണി വായനശാല കായലം ലാപ്ടോപ്പ് ആന്‍റ് പ്രൊജക്ടര്‍ 67,000, പെരിങ്ങൊളം ഗവ. ഹയര്‍ സെക്കന്‍ററി സ്കൂള്‍ ഐ.ടി ലാബ് 3.52 ലക്ഷം.

പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ ഒടിനിലം തവിട്ടുചുരക്കുന്ന് റോഡ് 20 ലക്ഷം, കണ്ണംചിന്നം പാലം പൂളക്കല്‍താഴം റോഡ് 10 ലക്ഷം, കുഴിക്കണ്ടത്തില്‍ കുയ്യില്‍പറമ്പ് റോഡ് 5 ലക്ഷം, പെരുമണ്‍പുറ ചാലില്‍മേത്തല്‍ റോഡ് 5 ലക്ഷം, തയ്യില്‍താഴം വിളക്കാട്ട് റോഡ് 5 ലക്ഷം, പാലത്തില്‍ കക്കില്‍പാടം റോഡ് 8.34 ലക്ഷം, ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ കൊടിനാട്ട്മുക്ക് കീരിപ്പാടം റോഡ് 15 ലക്ഷം, മേലാമ്പുറത്ത്മീത്തല്‍ മണക്കോട്ട് മീത്തല്‍ റോഡ് 10 ലക്ഷം, കൂടത്തുംപാറ ഗവ. എല്‍.പി സ്കൂള്‍ കെട്ടിടം വൈദ്യുതീകരണം 5 ലക്ഷം, വാര്യത്ത് ലക്ഷംവീട് ഫുട്പാത്തും ഹാന്‍റിലും 5 ലക്ഷം, നാഗത്തുംപാടം ചെറോട്ട്കുന്ന് റോഡ് 5 ലക്ഷം, കുന്നംകുളങ്ങര എ.എല്‍.പി സ്കൂള്‍ സ്മാര്‍ട്ട് ക്ലാസ്സ് റൂം 77,000 എന്നീ പ്രവൃത്തികള്‍ക്കായാണ് തുക അനുവദിച്ചിട്ടുള്ളതെന്നും പി.ടി.എ റഹീം എം.എല്‍.എ പറഞ്ഞു.

Post a Comment

Previous Post Next Post