സി.ഐ.ടി.യു നേതാവ് വി. ജേക്കബ്ബ് നിര്യാതനായി
മാവൂർ:
സി.പി.ഐ.എം മാവൂർ മുൻ ലോക്കൽ കമ്മിറ്റി അംഗവും താത്തൂർ പൊയിൽ വെസ്റ്റ് ബ്രാഞ്ച് അംഗവും സി.ഐ.ടി.യു നേതാവുമായിരുന്ന വി. ജേക്കബ് (81) നിര്യാതനായി. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹി, ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഗ്രാസിം പൾപ്പ് ഡിവിഷനിലെ വെറ്റൻ്റ് ഡിപ്പാർട്ട്മെൻ്റ് ഫസ്റ്റ് ഓപ്പറേറ്ററായിരുന്നു. മാവൂർ ഗ്രാസിം ഫാക്ടറിയുടെ ആരംഭകാലം മുതൽ പൂട്ടുന്നത് വരെ സി.ഐ.ടി.യു തൊഴിലാളി നേതാവായിരുന്നു. ഭാര്യമാർ: പരേതയായ ചിന്നമ്മ (പാഴൂർ സ്കൂൾ മുൻ അധ്യാപിക), മറിയക്കുട്ടി. മക്കൾ: ടിനി (അധ്യാപിക, സ്റ്റെല്ല മേരീസ് ബോർഡിങ് സ്കൂൾ കൂടരഞ്ഞി), ബോബി.
Tags:
Death News