Trending

വാഴക്കാട് പാലിയേറ്റീവ് കെയർ രോഗികളുടെ ത്രിദിന സഹവാസ ക്യാമ്പ് ഇന്ന് തുടങ്ങുന്നു

വാഴക്കാട് പാലിയേറ്റീവ് കെയർ രോഗികളുടെ ത്രിദിന സഹവാസ ക്യാമ്പ് ഇന്ന് തുടങ്ങുന്നു


വാഴക്കാട് പാലിയേറ്റീവ് ക്ലിനിക്കിൻ്റെ പരിചരണത്തിലുള്ള കിടപ്പ് രോഗികളായ നൂറ്റി അൻപതിലേറെ രോഗികളുടെ മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന സഹവാസ ക്യാമ്പ്  ബംഗ്ലാവ് കുന്നത്ത് എളമരം യതീംഖാന ക്യാമ്പസിൽ ഇന്ന് നാല് മണിക്ക് തുടക്കം കുറിക്കുകയാണല്ലോ
  ഇതൊരു ആഘോഷമല്ല, ഒരു സമ്മേളനമോ സംഗമമോ അല്ല
വർഷങ്ങളായി വീടിൻ്റെ നാല് ചുമരുകൾക്കുള്ളിൽ ജീവിതം തള്ളിനീക്കുന്ന നമ്മുടെ സുഹൃത്തുക്കൾ, കൂടെ പഠിച്ചവർ, നമ്മുടെ രാഷ്ട്രീയ സഹപ്രവർത്തകർ
നമ്മുടെ കൂടെ കളിച്ചു വളർന്നവർ, കൂടെ പഠിച്ചവർ, അയൽക്കാർ, ബന്ധുക്കൾ, പ്രസ്ഥാന ബന്ധുക്കൾ തുടങ്ങിയവരൊക്കെ അക്കൂട്ടത്തിലുണ്ട്
വർഷങ്ങളായി പുറം ലോകം മാത്രമല്ല തങ്ങളുടെ സുഹൃത്തുക്കളെയും നാട്ടുകാരെയും പ്രസ്ഥാന ബന്ധുക്കളെയും അവർ കണ്ടിട്ടില്ല അവരിൽ പലരും നമ്മുടെ സ്മരണയിൽ നിന്നും മാഞ്ഞു പോയ്ക്കൊണ്ടിരിക്കുകയാണ്
അവർക്ക് നമ്മെ കാണാനും പഴയ കാല സൗഹൃദങ്ങൾ പുതുക്കാനും ഭൂതകാലം അയവിറക്കാനുമുള്ള അവസരം ലഭിക്കുന്നതിലുള്ള അപാര സന്തോഷത്തിലാണവർ സഹവാസ ക്യാമ്പിന് വരുന്നത് 
മെഡിക്കൽ കോളേജിൽ നിന്നും ചികിൽസയില്ലാതെ തിരിച്ചയക്കുന്നവരും പ്രായാധിക്യം കൊണ്ട് മരണാസന്നരായ രോഗികളുമായിരുന്നു പഴയ കാലത്തെ പാലിയേറ്റീവ് കെയറിൻ്റെ ഗുണഭോക്താക്കൾ
എന്നാൽ ഇന്ന് പലപല കാരണങ്ങളാൽ ശരീരം തളർന്നവരും നട്ടെല്ല് പൊട്ടിയവരും പോളിയോ ബാധിച്ചവരും കുഴഞ്ഞു വീണവരുമൊക്കെയായ മറ്റൊരു മാരക രോഗവുമില്ലാത്തവരും മാനസിക വെല്ലു വിളി നേരിടുന്നവരുമൊക്കെയാണ് പാലിയേറ്റീവ് പരിചരിക്കുന്നവരിൽ അധികവും
ഈ മൂന്ന് ദിവസങ്ങൾ അവരുടെ പെരുന്നാൾ ദിനങ്ങളാണ് അവരുടെ ഒന്നാം ഓണവും തിരുവോണവുമൊക്കെ ഈ ദിവസങ്ങളിലാണ്
അവരുടെ ഓണസദ്യ അവരെ കാണാനെത്തുന്ന അവരുടെ പഴയ കാല സഹപ്രവർത്തകരാണ്, പഴയ കാല സുഹൃത്തുക്കളാണ് അവരുടെ പെരുന്നാളാഘോഷത്തിൻ്റെ മുഖ്യ വിഭവം ബിരിയാണിയോ മന്തിയോഷവായയോ അല്ല അവരെ കാണാനെത്തുന്ന പഴയ കാല സുഹൃത്തുക്കളായ നമ്മളാണ്
അത് കൊണ്ട് നിങ്ങൾ വരണം നമ്മെ കാത്തിരിക്കുന്ന നമ്മുടെ പഴയ സുഹൃത്തുക്കളെ സന്ദർശിക്കാൻ ,പഴയ കാല അനുഭവങ്ങൾ പങ്ക് വെക്കാൻ, മൂന്ന് ദിനം കഴിഞ്ഞ് വീടിൻ്റെ ചുമരുകൾക്കുള്ളിലേക്ക് തന്നെ തിരിച്ച് പോവുന്ന അവർക്ക് അടുത്ത ക്യാമ്പ് വരെ ഓർമിച്ചയവിറക്കാനുള്ള വിഭവങ്ങൾ നൽകാൻ  .......

കഴിഞ്ഞ സഹവാസ ക്യാമ്പിലുണ്ടായിരുന്ന ഗായകനും പൊതു പ്രവർത്തകനുമൊക്കെയായിരുന്ന കണ്ടാം തൊടി അഹമ്മദ് കുട്ടി എന്ന ബാപ്പുവടക്കം പലരും ഇന്ന് നമ്മോട് കൂടെയില്ല
എനി അടുത്ത ക്യാമ്പിൽ ആരൊക്കെയുണ്ടാവുമെന്ന് നമുക്കാർക്കും ഒരു നിശ്ചയവുമില്ല...........

Post a Comment

Previous Post Next Post