Trending

പ്രൗഢമായി കുന്ദമംഗലം സോൺ ആദർശ സമ്മേളനം

പ്രൗഢമായി കുന്ദമംഗലം സോൺ ആദർശ സമ്മേളനം

കുറ്റിക്കാട്ടൂരിൽ നടന്ന കുന്ദമംഗലം സോൺ ആദർശ സമ്മേളനത്തിൽ
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി അലി അബ്ദുള്ള വിഷയാവതരണം നടത്തുന്നു

കുറ്റിക്കാട്ടൂർ:
യുവത്വത്തെ അഥാർമികതയിലേക്കും
അരാജകത്വത്തിലേക്കും നയിക്കുന്ന മയക്കുമരുന്ന് ലഹരിക്കെതിരെ കേരള, കേന്ദ്ര ഗവണ്മെന്റുകൾ ശക്തമായ ശിക്ഷാ നടപടികൾ കൊണ്ടുവരണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എൻ അലി അബ്ദുള്ള ആവശ്യപ്പെട്ടു. 
 കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വ്യാപകമായി നടത്തുന്ന കർമ സാമയികം പദ്ധതികളുടെ ഭാഗമായി 
കുറ്റിക്കാട്ടൂരിൽ നടന്ന കുന്ദമംഗലം സോൺ ആദർശ സമ്മേളനത്തിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. സമ്മേളനം എസ് എം എ സംസ്ഥാന സെക്രട്ടറി മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി ഉദ്ഘാടനം ചെയ്തു.
സമസ്ത ജില്ലാ ഉപാധ്യക്ഷൻ എം അബ്ദുല്ലത്തീഫ് മുസ്ലിയാർ കുറ്റിക്കാട്ടൂർ അധ്യക്ഷത വഹിച്ചു.
സമസ്ത കേന്ദ്ര മുശാവറ അംഗം വെള്ളയൂർ അബ്ദുൽ അസീസ് സഖാഫി, എസ് വൈ എസ് സ്റ്റേറ്റ് സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം, കെ ടി ത്വാഹിർ സഖാഫി മഞ്ചേരി വിഷയാവതരണം നടത്തി.
സമസ്ത ജില്ലാ മുശാവറ അംഗം കെ ടി ഇസ്മായിൽ സഖാഫി, 
എസ് വൈ എസ് ജില്ലാ പ്രസിഡന്റ് അലവി സഖാഫി കായലം, എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷൻ ഇബ്രാഹിം സഖാഫി താത്തൂർ, ജില്ലാ സാന്ത്വനം സെക്രട്ടറി ഷംസുദ്ദീൻ പെരുവയൽ, 
സയ്യിദ് ഫള്ല് ഹാഷിം സഖാഫി, അഷ്‌റഫ്‌ കാരന്തൂർ, അഷ്‌റഫ്‌ അഹ്സനി, അബ്ദുൽ റഹീം സഖാഫി, സയ്യിദ് നസീബ് സഖാഫി, റഊഫ് സഖാഫി സംബന്ധിച്ചു.
 മൂസ സഖാഫി പെരുവയൽ സ്വാഗതവും സ്വാലിഹ് ഇർഫാനി കുറ്റിക്കാട്ടൂർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post