ബേപ്പൂരിലെ ലോഡ്ജിൽ കൊല്ലം സ്വദേശി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ
ബേപ്പൂർ ഹാർബറിന് സമീപത്തെ ലോഡ്ജിൽ ബേപ്പൂർ ഹാർബറിലെ തൊഴിലാളിയായ കൊല്ലം സ്വദേശിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
കൊല്ലം ഇരവിപുരം സ്വദേശി സോളമനാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് രക്തതുള്ളികൾ നിലത്ത് വീണു കിടക്കുന്നത് ലോഡ്ജ് ഉടമസ്ഥന്റെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് മുറി തുറന്നു പരിശോധിച്ചപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ സോളമൻ്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഉടനെ ബേപ്പൂർ പോലീസിൽ വിവരമറിയിച്ചു.
തുടർന്ന് acp സിദ്ധിഖ് നേതൃത്വത്തിൽ പരിശോധന നടത്തി. അനീഷ് എന്ന ആളുടെ മുറിയിലാണ് സോളമനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അനീഷ് കഴിഞ്ഞ ദിവസം നാട്ടിൽ പോയിരുന്നു. അനീഷിന്റെ മുറിയിൽ സോളമനൊപ്പം മറ്റാരോ രാത്രിയിൽ ഉണ്ടായിരുന്നുവെന്നാണ് പോലിസ് അനുമാനം. അവരെ കേന്ദ്രീകരിചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന്
Tags:
Latest News