സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ബാസിം പ്ലെയ്റ്റ്സ് കല്ലായിലെ മേളയിൽ; ഈസി കമ്പോസ്റ്റർ ശ്രദ്ധേയമായി
കോഴിക്കോട്: കല്ലായിലെ OAK കൺവെൻഷൻ സെന്ററിൽ മെയ് 24, 25 തീയതികളിൽ നടക്കുന്ന ഫെസ്റ്റിവലിൽ ഉറവിട മാലിന്യ സംസ്കരണത്തിന് ഉപയോഗിക്കുന്ന ഈസി കമ്പോസ്റ്റർ സ്റ്റാൾ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ബാസിം പ്ലെയ്റ്റ്സ് സന്ദർശിച്ചു.
30 ദിവസത്തിനുള്ളിൽ വളമാക്കി മാറ്റാൻ സാധിക്കുന്ന ഈസി കമ്പോസ്റ്ററിനെക്കുറിച്ച് അദ്ദേഹം ചോദിച്ച് മനസ്സിലാക്കുകയും ഇതിന്റെ പ്രവർത്തനരീതിയെ അഭിനന്ദിക്കുകയും ചെയ്തു. മാലിന്യ സംസ്കരണത്തിന് വീട്ടമ്മമാർക്കും മറ്റുള്ളവർക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന ഈ ഉത്പന്നം മേളയിലെ ശ്രദ്ധേയമായ സ്റ്റാളുകളിൽ ഒന്നാണ്.
ഈസി കമ്പോസ്റ്ററിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ളവർക്ക് 9349733006, 7907456446 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ഫെസ്റ്റിവൽ നാളെയും തുടരും.
Tags:
Kozhikode News