Trending

അന്ധവിശ്വാസങ്ങൾക്കെതിരെ സാമൂഹിക നവോത്ഥാനം സാധ്യമാകണം

അന്ധവിശ്വാസങ്ങൾക്കെതിരെ സാമൂഹിക നവോത്ഥാനം സാധ്യമാകണം- കെ.എൻ.എം മുജാഹിദ് സമ്മേളനം

കെ.എൻ.എം മങ്കാവ് മണ്ഡലം മുജാഹിദ് സമ്മേളനം അഹമ്മദ് ദേവർകോവിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കിണാശ്ശേരി: വിശ്വാസത്തിന്റെ മറവിൽ ജനങ്ങളുടെ വിശ്വാസവും, സമ്പത്തും,സ്വാസ്ഥ്യവും ചൂഷണം ചെയ്യുന്ന പൗരോഹിത്യ ചൂഷകർക്കെതിരെ സാമൂഹിക നവോത്ഥാനം ശക്തമാക്കണമെന്ന് 'നവോത്ഥാനം പ്രവാചക മാതൃക' എന്ന പ്രമേയത്തിൽ കെ.എൻ.എം മങ്കാവ് മണ്ഡലം കമ്മിറ്റി കിണാശ്ശേരിയിൽ വെച്ച് സംഘടിപ്പിച്ച മുജാഹിദ് സമ്മേളനം ആവശ്യപ്പെട്ടു. നവോത്ഥാന നായകരുടെ ശ്രമഫലമായി നേടിയെടുത്ത സാമൂഹികപുരോഗതിയിൽനിന്ന് കേരളത്തെ പുറകോട്ടുവലിക്കാനുള്ള ശ്രമങ്ങൾക്കെതിരേ സമൂഹം ജാഗ്രതകാണിക്കണമെന്നും, നവോത്ഥാന ചരിത്രങ്ങളെ തിരുത്തി എഴുതാൻ ശ്രമിക്കുന്നവരെ സമൂഹം തിരിച്ചറിയണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. രാവിലെ നടന്ന പ്രതിനിധി സമ്മേളനം കെ.എൻ.എം സംസ്ഥാന സെക്രട്ടറി എ.അസ്ഗറലി ഉദ്ഘാടനം ചെയ്തു. എം.ടി അബ്ദുസ്സമദ് സുല്ലമി, വളപ്പിൽ അബ്ദുസ്സലാം, റഷീദ് ഒളവണ്ണ, അസ്‌ലം മണലൊടി, ശിഹാബ് പട്ടേൽത്താഴം എന്നിവർ പ്രസംഗിച്ചു.
വനിതാ സമ്മേളനം എം.ജി.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷമീമ ഇസ്‌ലാഹിയ്യ ഉദ്ഘാടനം ചെയ്തു. കെ.വി അബ്ദുലത്തീഫ് മൗലവി, ഷാഹിദ സുലൈമാൻ, സൗദ ഒളവണ്ണ, ആയിഷ കുഞ്ഞീൻ, സുഹറ ടീച്ചർ, ജമീല പി.പി എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥി യുവജന സമ്മേളനം അഹമ്മദ് ദേവർകോവിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം മണ്ഡലം സെക്രട്ടറി അസ്‌ലം എം.ജി നഗർ അധ്യക്ഷത വഹിച്ചു.ശരീഫ് മേലേതിൽ, അസീം തെന്നല, ബഷീർ പട്ടേൽത്താഴം, ഡോ.നൗഫൽ ബഷീർ, മുഹമ്മദ് ശമൽ മദനി, അഫ്‌സൽ പട്ടേൽത്താഴം, യാസീൻ കൊമ്മേരി എന്നിവർ പ്രസംഗിച്ചു. സമാപന പൊതു സമ്മേളനം കെ.എൻ.എം സംസ്ഥാന ടി.പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. കെ.എൻ.എം മങ്കാവ് മണ്ഡലം സി.സെയ്തുട്ടി അധ്യക്ഷത വഹിച്ചു. കെ.എൻ.എം സംസ്ഥാന സെക്രട്ടറി സലാഹുദ്ദീൻ മദനി, സി.മരക്കാരുട്ടി, ഹാഫിസ് റഹ്മാൻ മദനി,സാദിഖ് പട്ടേൽത്താഴം, ഫിറോസ് പുത്തൂർമഠം എന്നിവർ പ്രസംഗിച്ചു.



Post a Comment

Previous Post Next Post