Trending

കെ.എൻ.എം കൊടിയത്തൂർ മണ്ഡലം നവോത്ഥാന സമ്മേളനം

കെ.എൻ.എം കൊടിയത്തൂർ മണ്ഡലം നവോത്ഥാന സമ്മേളനം


കൊടിയത്തൂർ: സമൂഹം ഇന്ന് നേരിടുന്ന സാമൂഹിക ജീർണ്ണതകൾക്കും, അന്ധവിശ്വാസങ്ങൾക്കുംഅനാചാരങ്ങൾക്കുമുള്ള ശാശ്വത പരിഹാരം പ്രവാചകൻ മുഹമ്മദ് നബിയുടെ (സ) മാതൃക സ്വീകരിക്കുകയാണെന്ന് കെ.എൻ.എം കൊടിയത്തൂർ മണ്ഡലം സമ്മേളനം അഭിപ്രായപ്പെട്ടു. നവോത്ഥാന ചിന്തകളും പ്രവാചക ജീവിതവും സമൂഹത്തിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരാൻ പര്യാപ്തമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. "നവോത്ഥാനം, പ്രവാചക മാതൃക " എന്ന പ്രമേയത്തിൽ കെ.എൻ.എം കൊടിയത്തൂർ മണ്ഡലം സംഘടിപ്പിച്ച മുജാഹിദ് സമ്മേളനം കെ.എൻ.എം സംസ്ഥാന സെക്രട്ടറി എം.ടി അബ്ദുസമദ് സുല്ലമി ഉദ്ഘാടനം ചെയ്തു. കെ.എൻ.എം കൊടിയത്തൂർ മണ്ഡലം പ്രസിഡന്റ് എം. അഹമ്മദ് കുട്ടി മദനി അധ്യക്ഷത വഹിച്ചു. കെ.ജെ.യു സെക്രട്ടറി ഹനീഫ് കായക്കൊടി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. എം.എ അബ്ദുഹിമാൻ മാസ്റ്റർ, ഇ ഹമീദ് മാസ്റ്റർ, എം. അബ്ദുഹിമാൻ മദനി, അബ്ദുൽ മജീദ് കുവൈത്തി, മാളിയേക്കൽ മുഹമ്മദ് മാസ്റ്റർ, മോയിൻ മാസ്റ്റർ , എം.നസീം, സബീൽ എന്നിവർ പ്രസംഗിച്ചു പ്രസംഗിച്ചു.
വൈകീട്ട് നടന്ന വനിത സംഗമം കെ.എൻ.എം ജില്ല ജോയിൻ്റ് സെക്രട്ടറി ശബീർ കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു. എം.ജി.എം മണ്ഡലം പ്രസിഡന്റ് ആരിഫ എരഞ്ഞിമാവ് അധ്യക്ഷത വഹിച്ചു. നഈം ഫാറൂഖി മുഖ്യ പ്രഭാഷണം നടത്തി. മൈമൂന ടീച്ചർ, ബുഷ്റ ചെറുവാടി, സാറ ടീച്ചർ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post