മനുഷ്യാവകാശ സേനയ്ക്ക് അഭിമാന നേട്ടം:
ഇടുക്കി ജോയിന്റ് സെക്രട്ടറി ഹനീഫയുടെ മകൻ അബ്ദുൾ കലാം ബി.എസ്.സിയിൽ ഒന്നാം റാങ്കോടെ തിളങ്ങി
ഇടുക്കി: ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സേനയുടെ (എച്ച്.ആർ.സി) ഇടുക്കി ജില്ലാ ജോയിന്റ് സെക്രട്ടറി ഹനീഫ എം.ന്റെ മകൻ അബ്ദുൾ കലാം ബി.എസ്.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി. അബ്ദുൾ കലാം എല്ലാ വിഷയങ്ങളിലും ഒന്നാം റാങ്ക് നേടിയാണ് ഈ മികച്ച വിജയം സ്വന്തമാക്കിയത്.
അദ്ദേഹത്തിന്റെ ഈ ഉജ്ജ്വല നേട്ടം മനുഷ്യാവകാശ സേനയുടെ ഇടുക്കി ജില്ലയ്ക്ക് വലിയ അംഗീകാരവും അഭിമാനവുമാണ് നൽകുന്നത്. പഠനത്തിൽ മിടുക്കനായ അബ്ദുൾ കലാമിനെ മനുഷ്യാവകാശ സേനയുടെ സംസ്ഥാന നേതാക്കളും ജില്ലാ കമ്മിറ്റിയും അഭിനന്ദിച്ചു. പ്രതിസന്ധികളെ തരണം ചെയ്ത് മികച്ച വിജയം നേടിയ അബ്ദുൾ കലാമിന്റെ നേട്ടം മറ്റുള്ളവർക്കും പ്രചോദനമാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
Tags:
Kerala News