മുന്നൊരുക്കം ലീഡേഴ്സ് ക്യാമ്പ്
പെരുവയൽ:
കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം ലീഗ് തെരഞ്ഞെടുപ്പ് മുന്നൊരുക്കം ക്യാമ്പ് സംഘടിപ്പിച്ചു.
പുവ്വാട്ടു പറമ്പ അയാന ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു.സി രാമൻ ഉദ്ഘാടനം ചെയ്തു.
സി.പി.എം. ബി.ജെ.പി. അന്തർധാരകേരളത്തിൽ ശക്തമാണെന്നും തദ്ദേശ തിരഞ്ഞെടുപ്പ് വാഡ് വിഭജനം ഇതിന് തെളിവാണെന്നും യു.സി. രാമൻ പറഞ്ഞു.
ഒളവണ്ണ , പെരുമണ്ണ, പെരുവയൽ പഞ്ചായത്തുകളിലുള്ള പ്രവർത്തകർ ക്യാമ്പിൽ പങ്കെടുത്തു.
മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് കെ.മൂസ്സ മൗലവി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടരി എൻ.പി. ഹംസ മാസ്റ്റർ സ്വാഗതം പറഞ്ഞു.പി.വി. മനാഫ് അരീക്കോട് മുഖ്യപ്രഭാഷണം നടത്തി. പി.കെ. ഷറഫുദ്ദീൻ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദീകരണം നടത്തി. ട്രഷറർ ഒ.ഹുസ്സയിൻ, മണ്ഡലം ഭാരവാഹികളായ കെ.കെ. കോയ, എ.കെ. മുഹമ്മദലി, സി. മരക്കാരുട്ടി, ടി.പി. മുഹമ്മദ്, എ.കെ. ഷൗക്കത്ത്, പി. അസീസ് ,കെ. പി. കോയ പഞ്ചായത്ത് ഭാരവാഹികളായ ഹമീദ് മൗലവി, വി.പി. സലീം, എൻ.വി. കോയ, പി.പി ജാഫർ മാസ്റ്റർ, എം.പി. മജീദ് വി.പി. കബീർ എന്നിവർ പ്രസംഗിച്ചു.
Tags:
Peruvayal News