Trending

ടാഗോർ ഫൗണ്ടേഷൻ അവാർഡുകൾ പ്രഖ്യപിച്ചു

ടാഗോർ ഫൗണ്ടേഷൻ അവാർഡുകൾ പ്രഖ്യപിച്ചു


ആരോഗ്യകരവും ക്രിയാത്മവുമായ ജീവിതം നയിക്കാൻ ഓരോ വ്യക്തിക്കും അവസരം ലഭിക്കുന്ന ഒരു ലോകത്തിനായാണ് ടാഗോർ ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്. അവരുടെ സ്ഥലമോ പശ്ചാത്തലമോ പരിഗണിക്കാതെ, എല്ലാവർക്കും അഭിവൃദ്ധി പ്രാപിക്കാൻ ആവശ്യമായ അടിസ്ഥാന ആവശ്യങ്ങളും അവസരങ്ങളും പിന്തുണയും ലഭ്യമാകുന്നുണ്ടെന്ന് ഫൗണ്ടേഷൻ ഉറപ്പാക്കുന്നു.എല്ലാ ജീവിതത്തിനും തുല്യ മൂല്യമുണ്ടെന്നും എല്ലാ ആളുകളും സംതൃപ്തമായ ജീവിതം നയിക്കാനുള്ള അവസരം അർഹിക്കുന്നുണ്ടെന്നും ഫൗണ്ടേഷൻ വിശ്വസിക്കുന്നു.

Ramesh

Chandrakanth

Sunil

Uday

Sudreera

അനാഥർ,പ്രതേക പരിഗണന അർഹിക്കുന്നവർ, പ്രായമായവർ, ഭവനരഹിതർ, രോഗികൾ എന്നിവരുൾപ്പെടെയുള്ള പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ ശാക്തീകരിക്കുന്നതിൽ നൂതനാശയങ്ങൾ വളർത്തിയെടുക്കുന്നതിലും ഫലപ്രദമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിലും ഫൗണ്ടേഷൻ വിവിധ സംഘടനകൾ, സർക്കാരുകൾ,സ്ഥാപനങ്ങൾ,വ്യക്തികൾ എന്നിവരുമായി സഹകരിച്ച്,വിവര വ്യാപനം, ആശയവിനിമയ പരിഹാരങ്ങൾ, വസ്തുതാ പരിശോധന എന്നിവയ്‌ക്കായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ ഞങ്ങൾ സജീവമായി പങ്കെടുക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു.

ഫൗണ്ടേഷൻ അവരുടെ ആരോഗ്യ കാര്യങ്ങൾ മെച്ചപ്പെടുത്തുന്നു, ദാരിദ്ര്യവും വിശപ്പും കുറയ്ക്കുന്നു, കൂടാതെ ഡാറ്റയും തെളിവുകളും ഉപയോഗിച്ച് വിദ്യാഭ്യാസത്തിലേക്കും സാമ്പത്തിക അവസരങ്ങളിലേക്കും പ്രവേശനം വർദ്ധിപ്പിക്കുകയും അതിന്റെ പ്രവർത്തനങ്ങൾ അറിയിക്കുകയും പുരോഗതി അളക്കുകയും തുടർച്ചയായി പഠിക്കുകയും പൊരുത്തപ്പെടുകയും ശക്തവും സമ്പന്നവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുകയും ചെയ്യുന്നു.

കോൺക്ലേവ് ടുമാറോ എന്ന അതിന്റെ ഏറ്റവും പുതിയ സംരംഭത്തിലൂടെ, കുട്ടികൾ, യുവാക്കൾ, സ്ത്രീകൾ,പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ എന്നിവരിൽ അടുത്ത തലമുറയിലെ ഉന്നതരെ സമ്പന്നമാക്കുന്നതിനുള്ള സമഗ്രമായ പരിപാടികളിലൂടെ താഴെത്തട്ടിലുള്ളവരെ ഊർജ്ജസ്വലരാക്കുക എന്നതാണ് ഫൗണ്ടേഷന്റെ ലക്ഷ്യം.

 2025 മെയ്‌ 22ന് കോഴിക്കോട് ടൗൺഹാളിൽ രാവിലെ 10 മണി മുതൽ രാത്രി 10 മണി നാലു സെഷനുകളിലായി നടക്കുന്ന പ്രോഗ്രാം വിജയിപ്പിക്കുന്നതിന് മാധ്യമസുഹൃത്തുക്കളുടെ എല്ലാവിധ സഹായ സഹകരണവും പ്രതീക്ഷിക്കുന്നു.പ്രോഗ്രാമിനോടനുബന്ധിച്ച് പുസ്തകപ്രകാശനവും വിവിധ സ്റ്റാളുകളും ഒരുക്കുന്നു.

 നമ്മുടെ മക്കളെ നല്ല മനുഷ്യരാക്കാം എന്ന പ്രമേയത്തെ അടിസ്ഥാമാക്കി പുതു തലമുറക്ക് വഴികാട്ടിയാവൻ ലോകപ്രശസ്ത  മജീഷ്യൻ ഗോപിനാഥ് മുതുകാട് നമ്മോടൊപ്പം കൂടുന്നു.വിദ്യാർത്ഥികളിൽ ധാർമിക ബോധവും മൂല്യബോധവും ജീവിത വിജയതന്ത്രവും ഒരുക്കി കൊണ്ട് നടക്കുന്ന എ ടോക് വിത്ത്‌ മുതുകാട് എന്ന പരിപാടി പുതിയ അധ്യയന വർഷം തുടങ്ങാറായ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്രദമാകും. സീറ്റുകൾ ഉറപ്പ് വരുത്താൻ 9400318140 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.നെക്സ്റ്റ് വേവ് യൂത്ത് കോൺക്ലെവ് രാവിലെ 10 മണിക്ക് കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ ബീന ഫിലിപ്പ് ഉദ്ഘടനം ചെയ്യും. ചടങ്ങിൽ വിനീഷ് വിദ്യാധരൻ അധ്യക്ഷനാകും.ഉച്ചക്ക് ശേഷം 2 മണിക്ക് നടക്കുന്ന നിങ്ങൾക്കും പാടാം എന്ന മ്യൂസിക് പരിപാടിയിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി കരോക്കെ ഗാനാലാപന മത്സരം നടക്കും.

 വൈകുന്നേരം 5.30ന് നടക്കുന്ന  സാംസ്‌കാരികോത്സവം ത്തിൽ ഡോ.എം പി അബ്ദുസമദ് സമദാനി എം പി ഉദ്ഘാടനം നിർവഹിച്ച് വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനം ചെയ്തവർക്കുള്ള അവാർഡുകൾ വിതരണം ചെയ്യും.മുൻ മന്ത്രി അഹമ്മദ്‌ ദേവർകോവിൽ എം എൽ എ പൊന്നാട അണിയിക്കും, മജീഷ്യൻ ഗോപിനാഥ് മുതുകാട്മുഖ്യാഥിതി ആയിരിക്കും.ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ പി വി ചന്ദ്രൻ അധ്യക്ഷത വഹിക്കും കൂടാതെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സാഹിത്യ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുപ്പിക്കുന്നതാണ്. പ്രസ്തുത ചടങ്ങിൽ വിവിധ മേഖലയിൽ സ്തുത്യർഹമായ സേവനം നടത്തിയ പ്രമുഖ വ്യക്തികൾക്ക് ടാഗോർ ഫൗണ്ടേഷൻ ഐക്കൺ അവാർഡുകൾ
നൽകി ആദരിക്കുന്നു.കബീർ മച്ചാഞ്ചേരി ( ഫിലാന്ത്രോഫി  ഐക്കൺ അവാർഡ് ) രമേഷ് കെ പി കൊച്ചിൻ ബേക്കറി (ബിസിനസ് ഐക്കൺ അവാർഡ് ) ഡോ കെ എസ് ചന്ദ്രകാന്ത് നേത്രാലയ ( ഡോക്ടർ ഐക്കൺ അവാർഡ് ) സുനിൽ കുമാർ കെ പി(മ്യൂസിക് ഐക്കൺ അവാർഡ് ) സലീം സി എ (കൾച്ചറൽ ഐക്കൺ അവാർഡ് )കെ പി സുധീര (സാഹിത്യ ശ്രേഷ്ഠ അവാർഡ്)ബാലൻ അമ്പാടി (കർമ ശ്രേഷ്ഠ അവാർഡ്) ശങ്കർ ഉദയൻ (യൂത്ത് ബിസിനസ്‌ ഐക്കൺ അവാർഡ്) എന്നിവരാണ് അവാർഡിന് അർഹരായവർ.മ്യൂസിക് ഡയറക്ടർ അൽഫോൻസ് ജോസഫ്, മിംസ് ആശുപത്രിയിലെ ഡോക്ടർ സതീഷ് പി, ദേവഗിരി കോളേജിലെ മുൻ അദ്ധ്യാപകൻ പ്രൊഫസർ ചാർളി കട്ടക്കയം എന്നിവരടങ്ങിയ ജൂറിക്കമ്മറ്റിയാണ് അവാർഡ് ജേതാക്കളെ തെരെഞ്ഞെടുത്തത്.

തുടർന്ന് പ്രശസ്ത സിനിമ പിന്നണി ഗായകൻ സുനിൽകുമാറിന്റെ നേതൃത്വത്തിൽ അണിനിരക്കുന്ന ഹിറ്റ്സ് @ നൈറ്റ്സ് ഓർക്കസ്ട്രയും അരങ്ങേരും.പത്ര സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ പി വി ചന്ദ്രൻ,രക്ഷധികാരി ഡോ കെ മൊയ്തു,പ്രോഗ്രാം ഡയറക്ടർ നെല്ലിയോട്ട് ബഷീർ,വൈസ് ചെയർമാൻ പ്രൊഫ ചാർളി കട്ടക്കയം,ഓർഗനൈസിങ്ങ് കൺവീനർ ടി എം സലീം, കൺവീനർ ആനന്ദ് കൃഷ്ണ എന്നിവർ പങ്കെടുത്തു.




പി വി ചന്ദ്രൻ
ചെയർമാൻ
 ( Chaiman & Managing Editor, Mathrubhumi )

നെല്ലിയോട്ട് ബഷീർ 
പ്രോഗ്രാം ഡയറക്ടർ 
( Writer & Educationalist )
9895807029

Post a Comment

Previous Post Next Post