കുന്ദമംഗലം മണ്ഡലത്തിലെ 59 കേന്ദ്രങ്ങളിൽ മിനി മാസ്റ്റ്ലൈറ്റുകൾ സ്ഥാപിക്കാൻ തീരുമാനം
കുന്ദമംഗലം നിയോജക മണ്ഡലത്തിലെ ആറ് ഗ്രാമപഞ്ചായത്തുകളിലായി 59 കേന്ദ്രങ്ങളിൽ മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ തീരുമാനമായതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നാണ് ഇതിനായുള്ള തുക അനുവദിച്ചിട്ടുള്ളത്. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ തുറയിൽകടവ് പാലത്തിന് സമീപം, എൻ.എച്ച് 766 ൽ ചേരിഞ്ചാൽ റോഡ് ജംഗ്ഷൻ, കാക്കേരി പാലം ജംഗ്ഷൻ, കുന്ദമംഗലം പോലീസ് സ്റ്റേഷൻ ഗേറ്റ് പരിസരം, പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ പെരുമൺപുറ വിഷ്ണുക്ഷേത്രം ജംഗ്ഷൻ, പുളിക്കൽതാഴം, പുളിക്കൽതാഴം (വിരുപ്പിൽ), അറത്തിൽപറമ്പ്, പാലത്തുംകുഴി, പയ്യടിത്താഴം, ഇ.എം.എസ് ഹൈസ്കൂൾ, പെരുമണ്ണ പഞ്ചായത്ത് ഗ്രൗണ്ട്.
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെഈസ്റ്റ് മലയമ്മ പാറമ്മൽ ജംഗ്ഷൻ, കൂഴക്കോട് കിണർ പരിസരം, യുവശക്തി ക്ലബ്ബ് പരിസരം -പുള്ളാവൂർ, മലയമ്മ പെട്രോൾ പമ്പ് പരിസരം, സ്പർശം ചാരിറ്റബിൾ ട്രസ്റ്റ് പരിസരം, മുട്ടയം ജംഗ്ഷൻ, കൂളിമാട് പി.എച്ച്.ഇ.ഡി ട്രീറ്റ്മെന്റ് പ്ലാന്റ് ഗേറ്റിന് സമീപം, എടത്തൊടി അമ്പല പരിസരം, താമരത്ത്പാടം ബസ് സ്റ്റോപ്പിന് സമീപം, ചാത്തമംഗലം ഗവ. ഐ.ടി.ഐയുടെ മുൻവശം, ഈസ്റ്റ് മലയമ്മ കുടുക്കിൽ, താഴെ കട്ടാങ്ങൽ മുടപ്പനക്കൽ പള്ളിക്ക് മുൻവശം, മുന്നൂർ ജുമാഅത്ത് പള്ളി പരിസരം, ചാത്തമംഗലം പഞ്ചായത്ത് മിനി സ്റ്റേഡിയം - പാഴൂർ, കൂളിമാട് പാലത്തിന് താഴെ (വയോജന പാർക്ക്), മാവൂർ ഗ്രാമപഞ്ചായത്തിലെ മണന്തലക്കടവ് പള്ളി ജംഗ്ഷൻ, മുഴാപാലം, പള്ളിയോൾ ഹൈസ്കൂൾ റോഡ്, മലപ്രം, ആമ്പിലേരി റോഡ്, വാവാട്ടുപാറ ജംഗ്ഷൻ, ചെറൂപ്പ, കച്ചേരിക്കുന്ന്, കാര്യാട്ട് സ്കൂൾ, മാവൂർ എഴുനിലത്ത് റോഡ് ജംഗ്ഷൻ, ആയംകുളം പള്ളി, ആലിൻചുവട് അങ്ങാടി, മാവൂർ പാറമ്മൽ മഹ്ളറഓർഫനേജ് ജംഗ്ഷൻ.
ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ മലയംകണ്ടി വാർഡ് 12, തിരുത്തിമ്മൽതാഴം വാർഡ് 5, നാലാഞ്ചിറത്താഴം വാർഡ് 1, ബണ്ട് റോഡ് ജംഗ്ഷൻ വാർഡ് 7, പാറമ്മൽ മീത്തൽ മൂർക്കനാട് സ്കൂൾ റോഡ് ജംഗ്ഷൻ വാർഡ് 11, ഇരിങ്ങല്ലൂർ യു.പി സ്കൂൾ ജംഗ്ഷൻ വാർഡ് 4, പാലകുറുംബ വാർഡ് 14, പാല ചില്ലീസിനു സമീപം വാർഡ് 2, മുതുവനത്തറ വെട്ടുകാളി ജംഗ്ഷൻ വാർഡ് 8, വടക്കേച്ചാൽ റോഡ് ജംഗ്ഷൻ വാർഡ് 4, പെരുവയൽ ഗ്രാമപഞ്ചായത്തിലെചെറുകുളത്തൂർ ഗവ. എൽ.പി സ്കൂൾ ജംഗ്ഷൻ, പാറമ്മൽ, ചെട്ടിക്കടവ് ജംഗ്ഷൻ, കീഴ്മാട് മണക്കണ്ടിത്താഴം, കീഴ്മാട് അങ്ങാടി, കീഴ്മാട് മാമ്പുഴപ്പാലം ജംഗ്ഷൻ, കൊടശ്ശേരിത്താഴം പാച്ചാക്കിൽ, കീഴ്മാട് കടത്തിൽപ്പുറം വയോജന പാർക്ക്, ജാമിയ ബദരിയ ഇസ്ലാമിയ കോളേജിന് സമീപം എന്നിവിടങ്ങളിലായാണ് മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ നിർദ്ദേശം നൽകിയിട്ടുള്ളതെന്നും പി.ടി.എ റഹീം എം.എൽ.എ പറഞ്ഞു.
Tags:
Kunnamangalam News