സൗത്ത് കൊടിയത്തൂരിൽ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പ്രദർശനം
കോഴിക്കോട്: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോടുകൂടി സൗത്ത് കൊടിയത്തൂരിൽ പ്രവർത്തിക്കുന്ന സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറി ജൂൺ രണ്ടാം വാരത്തിൽ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പ്രദർശനം സംഘടിപ്പിക്കുന്നു.
മലയാളത്തിലും മറ്റു ഭാഷകളിലുമുള്ള നിരവധി വാരികകൾ, മാസികകൾ, മാഗസിനുകൾ, ദിനപ്പത്രങ്ങൾ എന്നിവ പ്രദർശനത്തിൽ ഉണ്ടാകും. അപൂർവ്വമായി ലഭിക്കുന്ന ആനുകാലിക പ്രസിദ്ധീകരണങ്ങൾ കൈവശമുള്ളവർ ലൈബ്രറി അധികൃതരുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.
ഈ സംരംഭത്തിന് ഏവരുടെയും സഹായം അഭ്യർത്ഥിക്കുന്നതായി ലൈബ്രറി കമ്മിറ്റി സെക്രട്ടറി അറിയിച്ചു.
Tags:
Kozhikode News