Trending

ഡയമണ്ട് ഏകദിന ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെൻ്റ് - എവർഗ്രീൻ കണ്ണൂർ ജേതാക്കൾ.

ഡയമണ്ട് ഏകദിന ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെൻ്റ് - എവർഗ്രീൻ കണ്ണൂർ ജേതാക്കൾ.


മാവൂർ:
ജൂനിയർ ഡയമണ്ട് സംഘടിപ്പിച്ച രണ്ടാമത് ഏകദിന ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ആതിഥേയരായ ഡയമണ്ട് മാവൂരിനെ പരാജയപ്പെടുത്തി എവർഗ്രീൻ കണ്ണൂർ ജേതാക്കളായി. കളിയുടെ നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതിനാൽ പെനാൽട്ടി ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 32 ടീമുകൾ പങ്കെടുത്തു. ടൂർണ്ണമെൻ്റി ലെ മികച്ച കളിക്കാരനായി കെ. ഇഹ്സാനേയും ഡിഫൻ്ററായി പി.പി താഹിറിനേയും (ഇരുവരും എവർഗ്രീൻ കണ്ണൂർ) ഗോൾകീപ്പറായി ഡയമണ്ട് മാവൂരിൻ്റെ പി.നിഹാലിനേയും തെരെഞ്ഞെടുത്തു. വാർഡ് മെമ്പർ പി ഗീതാമണി ജേതാക്കൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. പാലക്കോളിൽ ലത്തീഫ് ,കെ.ടി. അഹമ്മദ് കുട്ടി ഒനാക്കിൽ ആലി എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post