Trending

വിദ്യാർത്ഥി യുവ സമൂഹം കാലഘട്ടത്തെ അതിജയിക്കാൻ പാകപ്പെടുക : സ്പീക്കേഴ്സ് ഫോറം

വിദ്യാർത്ഥി യുവ സമൂഹം കാലഘട്ടത്തെ അതിജയിക്കാൻ പാകപ്പെടുക : സ്പീക്കേഴ്സ് ഫോറം


ഫറോക്ക് : സമൂഹത്തിൽ വ്യാപകമായികൊണ്ടിരിക്കുന്ന ലഹരി ഉൾപ്പെടെയുള്ള തിന്മകളെ അതിജയിക്കാൻ വിദ്യാർത്ഥി - യുവ സമൂഹം പാകപ്പെടണമെന്ന് “സ്പീക്കേഴ്സ് ഫോറം ഫറോക്ക്” സംഘടിപ്പിച്ച കൺവെൻഷൻ ആവശ്യപ്പെട്ടു. സമൂഹത്തെ സമുദ്ധരിക്കാൻ വിവിധ ട്രെയിനിങ് സെഷനുകളുമായി ഫോറം പ്രതിജ്ഞാബദ്ധമാണെന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു. വളർന്നു വരുന്ന തലമുറയെ അവരുടെ അഭിരുചിക്കനുസരിച്ചു പാകപ്പെടുത്താൻ പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ്, പബ്ലിക്ക് സ്പീക്കിങ് ഉൾപ്പെടെ പ്രത്യേക ട്രെയിനിങ് സെഷനുകൾ മൂന്ന് വർഷത്തോളമായി സൗജന്യമായി നടത്തി വരികയാണ്. ഇതിനോടകം നൂറിലധികം സെഷനുകൾ വിജയകരമായി പൂർത്തീകരിച്ചു.
കൺവെൻഷനിൽ സ്പീക്കേഴ്സ് ഫോറം ചെയർമാൻ അബ്ദുൽ ലത്തീഫ് ഇ കെ അധ്യക്ഷനായിരുന്നു. കൺവീനർ മഹ്ബൂബ് കോഴിപ്പള്ളി സ്വാഗതം പറഞ്ഞു. കെ ടി റസാക്ക് വരവ് ചിലവുകൾ അവതരിപ്പിച്ചു. ആഷിക്ക് എം കെ, അസ്‌കർ കളത്തിങ്ങൽ, അബ്ദുള്ള കാരട്ടിയാട്ടിൽ, കോയകുട്ടി, പി സി കുഞ്ഞാലൻ, എ കെ അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു. എ കെ റഫീഖ് നന്ദി പറഞ്ഞു.
കൺവെൻഷനിൽ പുന:സംഘടിപ്പിച്ച സ്പീക്കേഴ്സ് ഫോറം ഫറോക്കിന്റെ പുതിയ കമ്മറ്റി ഭാരവാഹികൾ :


ചെയർമാൻ:- ഇ കെ. അബ്ദുൽ ലത്തീഫ്


കൺവീനർ:-മെഹബൂബ് കോഴിപ്പള്ളി.



ട്രഷറർ:- എ കെ. റഫീഖ്

വൈസ് ചെയർമാൻമാർ:-
ആഷിക്. എം കെ
കുഞ്ഞാലൻ. പി സി
നാസർ. എൻഎച്ച്

ജോയിന്റ് കൺവീനർമാർ:-
കെ ടി. റസാക്ക് (വർക്കിംഗ് കൺവീനർ)
അസ്‌കർ കളത്തിങ്ങൾ
എ കെ. അബ്ദുൽ ലത്തീഫ്

രക്ഷാധികാരികൾ :
കെ എം എ ലത്തീഫ് റോയൽ
കെ വി അഷറഫ്
ബഷീർ മാറഞ്ചേരി

യോഗത്തിൽ 16അംഗ എക്സിക്യുട്ടീവിനെയും തിരഞ്ഞെടുത്തു.

Post a Comment

Previous Post Next Post