ലഹരി വിരുദ്ധ സന്ദേശം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണം- കെ.എൻ.എം
![]() |
കെ.എൻ.എം മെഡിക്കൽ കോളേജ് മണ്ഡലം സമ്മേളനം എസ്.എൽ.ആർ.സി ഡയറക്ടർ കെ.വി അബ്ദുലത്തീഫ് മൗലവി ഉദ്ഘാടനം ചെയ്യുന്നു. |
പാലാഴി: സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിക്കെതിരെ കുട്ടികളിൽ അവബോധമുണ്ടാക്കാൻ പാഠ്യപദ്ധതിയിൽ ലഹരി വിരുദ്ധ സന്ദേശം ഉൾപ്പെടുത്തണമെന്ന് കെ.എൻ.എം മെഡിക്കൽ കോളേജ് മണ്ഡലം സമ്മേളനം അഭിപ്രായപ്പെട്ടു. ലഹരി വ്യാപനം തടയാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കേന്ദ്രീകരിച്ച് ജന ജാഗ്രതാ സമിതികൾക്ക് രൂപം നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഓപ്പറേഷൻ സിന്ദൂറിന് നേതൃത്വം നൽകിയ രാജ്യത്തിന്റെ അഭിമാനമായ കേണൽ സോഫിയ ഖുറേഷിക്കെതിരെ മധ്യപ്രദേശ് മന്ത്രി നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങൾ രാജ്യ സ്നേഹികളിൽ ഞെട്ടലുണ്ടാക്കുന്നതാണെന്നും, ഇത്തരക്കാരെ നിയന്ത്രിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
പാലാഴിയിൽ വെച്ച് നടന്ന സമ്മേളനം എസ്.എൽ.ആർ.സി ഡയറക്ടർ കെ.വി അബ്ദുൽ ലത്തീഫ് മൗലവി ഉദ്ഘാടനം ചെയ്തു. കെ.എൻ.എം മെഡിക്കൽ കോളേജ് മണ്ഡലം പ്രസിഡന്റ് അബ്ബാസ് ചേവരമ്പലം അധ്യക്ഷത വഹിച്ചു. ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ് ജലീൽ മാമാങ്കര, കെഎൻഎം ജില്ല സെക്രട്ടറി വളപ്പിൽ അബ്ദുസ്സലാം, കെപി അബ്ദുൽ ലത്തീഫ് മാസ്റ്റർ ,മുനീർ, റസാക്ക് , ശബീർ മായനാട്, മുജീബ് പൊറ്റമ്മൽ എന്നിവർ പ്രസംഗിച്ചു.
വനിതാ സമ്മേളനം എം ജി എം സംസ്ഥാന പ്രസിഡന്റ് ഷമീമ ഇസ്ലാഹീയ ഉദ്ഘാടനം ചെയ്തു.
Tags:
Kozhikode News