കാലിക്കറ്റ് സർവകലാശാല എൽ.എൽ.എം പരീക്ഷാഫലം: ഗിരിധർ മണിയേടത്തിന് ഒന്നാം റാങ്ക്
കോഴിക്കോട്:
കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള നിയമ പഠന വകുപ്പിലെ 2023-2025 വർഷത്തെ എൽ.എൽ.എം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മലപ്പുറം കാവുങ്ങൽ 'കൃഷ്‌ണഗീത' ത്തിൽ പരേതനായ കെ.എം ഗോവിന്ദരാജിന്റേയും എം.ഗീതയുടേയും മകൻ ഗിരിധർ മണിയേടത്ത് ഒന്നാം റാങ്ക് കരസ്ഥമാക്കി.
കോഴിക്കോട് മാവൂർ നെല്ലിപ്പള്ളി വീട്ടിൽ വി.പ്രേമൻന്റെയും ലിസിയുടെയും മകൾ ആർദ്ര.പി രണ്ടാം റാങ്കിനും
കാസർകോട് പാലാവയലിൽ കോച്ചേരിൽ വീട്ടിൽ ജോണി മാണിയുടെയും ലിസ്സി ജോണിന്റെയും മകൻ ഡൊമിനിക് എം ജോൺ മൂന്നാം റാങ്കിനും അർഹരായി.
Tags:
Kozhikode News