എസ് ടി യു മടവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ സ്ഥാപക ദിനാചരണവും സീതീ സാഹിബ് അനുസ്മരണവും നടന്നു
മടവൂർ: എസ് ടി യു മടവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് ടി യു സ്ഥാപക ദിനാചരണവും സീതീ സാഹിബ് അനുസ്മരണവും വിപുലമായി സംഘടിപ്പിച്ചു. എസ് ടി യു ദേശീയ പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണികുളം പരിപാടി ഉദ്ഘാടനം ചെയ്തു.
പിസി മുഹമ്മദ് ആരാമ്പ്രം അധ്യക്ഷത വഹിച്ച ചടങ്ങിൽ സിദ്ധീഖലി മടവൂർ സ്വാഗതം ആശംസിച്ചു. എസ് ടി യു ജില്ലാ പ്രസിഡണ്ട് എൻ കെ സി ബഷീർ മുഖ്യപ്രഭാഷണം നടത്തി.
Tags:
Kunnamangalam News