പ്രഭാത വ്യായാമ കൂട്ടായ്മക്ക് വൈദ്യരങ്ങാടിയിലും തുടക്കമായി
രാമനാട്ടുകര :
ജീവിത ശൈലീ രോഗപ്രതിരോധത്തിന് ലളിതവും ദൈർഘ്യം കുറഞ്ഞതുമായ സൗജന്യ സൗഹൃദ വ്യായാമ കൂട്ടായ്മയായ ' മെക് സെവൻ ' വൈദ്യരങ്ങാടിയിൽ പാച്ചിരി സൈതലവിയുടെ വീട്ടു പരിസരത്ത് തുടക്കമായി.
മൾട്ടി എക്സർസൈസ് കോംപിനേഷൻ (mec7).
എയ്റോബിക്, ലളിത വ്യായാമം, യോഗ, ആഴത്തിലുള്ള ശ്വസനം, അക്യുപ്രഷർ, ധ്യാനം, ഫെയ്സ് മസാജ് എന്നീ 7 ഇനങ്ങളുടെ സമന്വയമാണ് ഈ 7 വിഭാഗങ്ങളിലുള്ള 21 തരം വ്യായാമ മുറകൾ.ദിവസേന രാവിലെ ആറു മണി മുതൽ അര മണിക്കൂർ പരിശീലനം.
സ്ത്രീ പുരുഷ പ്രായ ഭേദമന്യേ അംഗങ്ങളാകാം.'മെക് സെവൻ ' സോൺ 4 കോഡിനേറ്റർ എസ് പി അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ അൻവർ സാദിഖ് പൂവഞ്ചേരി മുഖ്യാതിഥിയായി.
'മെക് സെവൻ ' സർട്ടിഫൈഡ് ട്രെയിനർമാരായ ഒ റാസിക്, എൻ എസ് സണ്ണി, പി സി കബീർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. പാച്ചിരി സൈതലവി, കെ ടി റസാഖ്, വി പി കരീം, . സിദ്ദീഖ് വൈദ്യരങ്ങാടി,
Tags:
Kozhikode News